24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ‘ഈ പാവത്തിനെ നടത്തിച്ച് മതിയായില്ലേ’; കിട്ടാനുള്ളത് 30 മാസത്തെ പെൻഷൻ, കോടതി ഉത്തരവിലും 72 കാരന് നീതിയില്ല
Uncategorized

‘ഈ പാവത്തിനെ നടത്തിച്ച് മതിയായില്ലേ’; കിട്ടാനുള്ളത് 30 മാസത്തെ പെൻഷൻ, കോടതി ഉത്തരവിലും 72 കാരന് നീതിയില്ല

പാലക്കാട്: പാലക്കാട് പുതുപ്പരിയാരം സ്വദേശി ഗോപാലകൃഷ്ണന് എല്ലാം മടുത്ത അവസ്ഥയിലാണ്. കിട്ടാനുള്ള 30 മാസത്തെ ക്ഷേമ പെൻഷൻ കുടിശിക ലഭിക്കാൻ വർഷങ്ങളായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ് പാലക്കാട് പുതുപ്പരിയാരം സ്വദേശി ഗോപാലകൃഷ്ണൻ. തുക എത്രയും പെട്ടെന്ന് കൈമാറാൻ കോടതി ഉത്തരവിട്ടിട്ട് ഒരു വർഷം തികയുന്നു. എന്നാൽ ഇതുവരെ പണം ലഭിച്ചിട്ടില്ല. ധനവകുപ്പിൽ നിന്നും പണം ലഭിച്ചാലെ കുടിശ്ശിക തീർക്കാൻ കഴിയൂ എന്നാണ് പഞ്ചായത്ത്‌ അധികൃതരുടെ വിശദീകരണം.

വയസ്സ് 72 കടന്നതിനാൽ ആരോഗ്യം തീരെ മോശമായ നിലയിലാണ് ഗോപാലകൃഷ്ണന്. രാവിലെ ലോട്ടറി വിൽക്കാൻ പോകും. 10 ടിക്കറ്റ് വിറ്റാലായി. ഇങ്ങനെ കിട്ടുന്ന തുശ്ചമായ വരുമാനം കൊണ്ടാണ് ഉപജീവനം നടത്തുന്നു. തനിക്ക് കൂടുതലായി ഒന്നും വേണ്ട. അർഹതപ്പെട്ട പെൻഷൻ അനുവദിച്ചൽ മാത്രം മതിയെന്ന് ഗോപാലകൃഷ്ണൻ പറയുന്നു. 2020 മെയ് മാസം മുതലാണ് ഗോപാലകൃഷ്ണന്റെ ക്ഷേമ പെൻഷൻ, ഇപിഎഫ് പെൻഷൻ ലഭിക്കുന്നെന്ന് പറഞ്ഞ് നിർത്തലാക്കിയത്. ഇപിഎഫ് അംഗത്വം ഉള്ളയാളാണെങ്കിലും പെൻഷന് ആവശ്യമായ സർവീസ് കാലാവധി ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. ഒരു രൂപ പോലും ആ ഇനത്തിൽ ലഭിച്ചിരുന്നില്ല.

കോവിഡ് കടുത്ത കാലത്താണ് പെൻഷൻ തുക നിലയ്ക്കുന്നത്. ഏകെ ആശ്രയമായിരുന്ന മകനെ മഹാമാരി കവർന്ന കാലത്ത് പെൻഷൻ കൂടി കിട്ടാതായതോടെ തീരാദുരിതമായി പിന്നീട്. അധികാരികൾക്ക് പറ്റിയ പാകപ്പിഴ അവരെ മനസ്സിലാക്കാൻ ഗോപാലകൃഷ്ണന് ഏറെ നടക്കേണ്ടി വന്നു. 2022 ജൂൺ മുതൽ ക്ഷേമപെൻഷൻ പുനസ്ഥാപിച്ചു. എന്നാൽ നഷ്ടപ്പെട്ട 24 മാസത്തിനു തീരുമാനമായില്ല. നീതി തേടി കോടതിയെ സമീപിച്ചു. ഒടുവിൽ കുടിശ്ശിക എത്രയും വേഗം നൽകണമെന്ന് 2023 മാർച് 2ന് കോടതി വിധിച്ചു.

എന്നാൽ കോടതി വിധിയുണ്ടായിട്ടും ഗോപാലകൃഷ്ണന് പണം കിട്ടിയില്ല. പരാതിയുമായി നവ കേരള സദസ്സിലെത്തി. പണം നൽകാൻ ധനവകുപ്പ് കനിയണമെന്ന് മറുപടി. ഒന്നും രണ്ടുമല്ല,. കിട്ടാനുള്ള 24ഉം ഇപ്പോൾ മുടങ്ങിയ ആറും ചേർത്ത് 30 മാസത്തെ പെൻഷനാണ് കുടിശ്ശിക. തനിക്ക് അർഹതപ്പെട്ട പെൻഷൻ തുക കിട്ടാൻ ഈ വയസാം കാലത്ത് ഇനിയുമെത്ര നടക്കണമെന്നാണ് ഗോപാലകൃഷ്ണൻ ചോദിക്കുന്നത്.

Related posts

കോവിഡ്, കെയര്‍ ഹോമിലുള്ളവരെ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

സംസ്ഥാനത്തെ ട്രെയിനുകളിലെ സുരക്ഷയില്‍ നിസംഗത തുടര്‍ന്ന് അധികൃതര്‍; മിക്ക ട്രെയിനുകളിലും സുരക്ഷ ഉദ്യോഗസ്ഥരില്ല

Aswathi Kottiyoor

വ്യാജ രേഖയുപയോഗിച്ച് അഭിഭാഷകയായി ജോലിയിൽ; ഒളിവിലായിരുന്ന സെസി സേവ്യർ കീഴടങ്ങി

Aswathi Kottiyoor
WordPress Image Lightbox