24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി, കെഎസ്‍യു പ്രവര്‍ത്തകര്‍ ആശുപത്രിയിൽ
Uncategorized

ലോ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി, കെഎസ്‍യു പ്രവര്‍ത്തകര്‍ ആശുപത്രിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജിൽ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. കെഎസ്‍യു പ്രവര്‍ത്തകരും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഉച്ചക്കുശേഷം വിദ്യാര്‍ഥികള്‍ തമ്മില്‍ കോളജ് പരിസരത്ത് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. വിദ്യാര്‍ത്ഥികളില്‍ ചിലരെ നിലത്തിട്ട് അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഘര്‍ഷത്തില്‍ പരിക്കേറ്റ രണ്ട് കെഎസ് യു പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. പരിക്കേറ്റ കെഎസ് യു വിദ്യാര്‍ഥികളും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ രാവിലെ വാക്കു തര്‍ക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് ഉച്ചയ്ക്കുശേഷം വീണ്ടും സംഘര്‍ഷമുണ്ടായത്.

Related posts

റെക്കോര്‍ഡുകള്‍ മറികടക്കുന്ന ആടുജീവിതം, രണ്ട് ദിവസത്തില്‍ നേടിയ ആകെ തുക ഞെട്ടിക്കുന്നത്

Aswathi Kottiyoor

*കേളകം പഞ്ചായത്തിലെ രാമച്ചിയില്‍ എത്തിയ മാവോയിസ്റ്റ് സംഘത്തിൽ സിപി മൊയ്തീനും സംഘവുമാണെന്ന് ഇരിട്ടി ഡിവൈ എസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി.*

Aswathi Kottiyoor

ഇനി ക്യൂ നിക്കണ്ട; കൊച്ചി മെട്രോയില്‍ ഇന്നുമുതല്‍ വാട്‌സ്ആപ്പ് ടിക്കറ്റും

Aswathi Kottiyoor
WordPress Image Lightbox