24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മൃതദേഹത്തിന് രണ്ടു മാസത്തെ പഴക്കം; ദീര്‍ഘകാലമായി ആള്‍താമസമില്ലാത്ത വീട്ടില്‍ പ്രവാസി മരിച്ച നിലയില്‍
Uncategorized

മൃതദേഹത്തിന് രണ്ടു മാസത്തെ പഴക്കം; ദീര്‍ഘകാലമായി ആള്‍താമസമില്ലാത്ത വീട്ടില്‍ പ്രവാസി മരിച്ച നിലയില്‍

അബഹ: സൗദി അറേബ്യയിലെ മഹായില്‍ അസീറിന് വടക്ക് ദീര്‍ഘകാലമായി ഉപയോഗിക്കാതെ കിടന്ന വീട്ടില്‍ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. 50 വയസ്സുള്ള ഇയാള്‍ രണ്ടു മാസം മുമ്പാണ് മരണപ്പെട്ടതെന്നാണ് കരുതുന്നത്.

മരണ കാരണം എന്തെന്ന് കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളും ഫോറന്‍സിക് മെഡിസിന്‍ വിഗദ്ധരും സ്ഥലത്തെത്തി മൃതദേഹം പരിശോധിച്ചു. തുടര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്നോടിയായി മൃതദേഹം പിന്നീട് മഹായില്‍ അസീര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related posts

പേരാമ്പ്രയിൽ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 200 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു, ഭൂരിഭാഗവും വിദ്യാർത്ഥികൾ

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് വേറിട്ട പ്രതിഷേധവുമായി യുവാവ്

Aswathi Kottiyoor

മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പും മാഫിയകളും ഇല്ല: ജഗദീഷ്

Aswathi Kottiyoor
WordPress Image Lightbox