23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • പൊന്നും വിലയിൽ വെളുത്തുള്ളി; മോഷണം കൂടുന്നു, പാടങ്ങളിൽ ‘അറ്റകൈ’ പ്രയോഗവുമായി കർഷകർ
Uncategorized

പൊന്നും വിലയിൽ വെളുത്തുള്ളി; മോഷണം കൂടുന്നു, പാടങ്ങളിൽ ‘അറ്റകൈ’ പ്രയോഗവുമായി കർഷകർ

ഛിന്ദ്വാര: വെളുത്തുള്ളിയുടെ വില എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിയതോടെ കൃഷിയിടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് കർഷകർ. മധ്യപ്രദേശിലെ ഛിന്ദ്വാരയിലെ കർഷകരാണ് തങ്ങളുടെ കൃഷിയിടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് വിളകൾ സംരക്ഷിക്കാൻ നൂതനമായ നടപടികളുമായി രംഗത്തെത്തിയത്.

വിപണിയിൽ വെളുത്തുള്ളിയുടെ വില കുതിച്ചുയർന്നിട്ടുണ്ട്. എക്കാലത്തെയും ഉയർന്ന നിരക്കിലാണ് വെളുത്തുള്ളിയുടെ വിലയുള്ളത്. ഒരു കിലോഗ്രാമിന് 400 മുതൽ 500 രൂപ വരെ വില ഉയർന്നിട്ടുണ്ട്. വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, മോഷണ സംഭവങ്ങൾ കൂടുന്നുണ്ട്. ചുരുക്കി പറഞ്ഞാൽ, വില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയത് കർഷകർ സന്തോഷത്തിലും ദുരിതത്തിലുമാണ്.

ബദ്‌നൂരിലെ കർഷകർ തങ്ങളുടെ ലാഭകരമായ വിളകൾ സംരക്ഷിക്കാൻ പാരമ്പര്യേതര മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. . മോഷണ സംഭവങ്ങൾ പെരുകിയതോടെ വയലുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ കർഷകർ നിർബന്ധിതരായി. വെളുത്തുള്ളി കൃഷിക്കാരനും ബദ്‌നൂർ ഗ്രാമത്തിലെ താമസക്കാരനുമായ രാഹുൽ ദേശ്മുഖ് സിസിടിവി ക്യാമറകളുടെ പ്രാധാന്യം എടുത്തുപറഞ്ഞു. മുൻപ് വയലിൽ നിന്നും ഒരു മോഷ്ടാവ് 8 മുതൽ 10 കിലോഗ്രാം വരെ വെളുത്തുള്ളി മോഷ്ടിക്കുകയും പിന്നീട് പോലീസ് പിടികൂടുകയും ചെയ്തു, ഇതോടെ ഞാൻ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് എൻ്റെ വയലിൽ സംരക്ഷിക്കുന്നു എന്ന് രാഹുൽ ദേശ്മുഖ് പറഞ്ഞു.

പതിമൂന്ന് ഏക്കറിൽ വെളുത്തുള്ളി കൃഷി ചെയ്യാൻ25 ലക്ഷം രൂപയാണ് രാഹുൽ ദേശ്മുഖ് നിക്ഷേപിച്ചത്. എന്നാൽ വിളവെടുത്ത് വിപണിയിൽ വെളുത്തുള്ളി വിറ്റതിന് ശേഷം രാഹുൽ ദേശ്മുഖിന് ഒരു കോടിയോളം രൂപ വരുമാനം ലഭിച്ചു. ഇനിയും വിളവെടുക്കാൻ ബാക്കിയുമുണ്ട്. സോളാർ പവർ ഉപയോഗിച്ചാണ് രാഹുൽ വിളകളുടെ സുരക്ഷയ്ക്കായി സിസിടിവി ക്യാമറ സ്ഥാപിച്ചത്. നാല് ഏക്കറിൽ ഉള്ള കൃഷിക്കായി മൂന്ന് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും രാഹുൽ ദേശ്മുഖ് പറഞ്ഞു.

Related posts

സിഎംആർഎല്ലിൻ്റെ ഖനനാനുമതി റദ്ദാക്കിയത് മാസപ്പടി വിവാദത്തിന് ശേഷം; ഉത്തരവിന്റെ പകർപ്പ് 24 ന്

Aswathi Kottiyoor

‘പത്തനംതിട്ടയെ പ്രതിനിധീകരിക്കാന്‍ അനുയോജ്യന്‍ ഞാന്‍ തന്നെ; പിസി ജോര്‍ജിന്റെ പരാമര്‍ശം വിമര്‍ശനമായി തോന്നുന്നില്ല’; അനില്‍ ആന്റണി

Aswathi Kottiyoor

‘തെറ്റു ചെയ്തവരെ സംരക്ഷിക്കാൻ പാടില്ല, സർക്കാരിന്റെ നടപടി അതിലേക്കാണ് വിരൽ ചൂണ്ടുന്നത്’; ചാണ്ടി ഉമ്മൻ എംഎൽഎ

Aswathi Kottiyoor
WordPress Image Lightbox