24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ളോഹയിട്ട ചിലരാണ് സംഘർഷത്തിന് ആഹ്വാനം ചെയ്തത്, ഇവർക്കെതിരെ കേസില്ല; ‘പുൽപ്പള്ളി’ പൊലീസ് നടപടിക്കെതിരെ ബിജെപി
Uncategorized

ളോഹയിട്ട ചിലരാണ് സംഘർഷത്തിന് ആഹ്വാനം ചെയ്തത്, ഇവർക്കെതിരെ കേസില്ല; ‘പുൽപ്പള്ളി’ പൊലീസ് നടപടിക്കെതിരെ ബിജെപി

പുൽപ്പള്ളി: വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചുള്ള ഹർത്താലിനിടെ പുൽപ്പള്ളിയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കേസ് എടുത്ത പൊലീസ് നടപടിക്കെതിരെ വിമർശനവുമായി ബി ജെ പി വയനാട് ജില്ലാ പ്രസിഡണ്ട് കെ പി മധു. ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം ചെയ്തതെന്നും ഇവരുടെ ആഹ്വാനത്തിനു ശേഷമാണ് പുൽപ്പള്ളിയിൽ സംഘർഷം ഉണ്ടായതെന്നും ബി ജെ പി വയനാട് ജില്ലാ പ്രസിഡണ്ട് പറഞ്ഞു. പുൽപ്പള്ളി സംഘ‍ർഷത്തിൽ നാട്ടുകാർക്കെതിരെ കേസെടുത്ത പൊലീസ്, സംഘ‍ർഷത്തിന് ആഹ്വാനം ചെയ്ത ളോഹയിട്ടവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും മധു വിമർശിച്ചു. ഒരു വിഭാഗം ആളുകൾക്കെതിരെ മാത്രമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നതെന്നും ബി ജെ പി ജില്ലാ അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

അതേസമയം കഴിഞ്ഞ ദിവസം നടന്ന ഹർത്താലിനിടെയുണ്ടായ സംഘർഷങ്ങളിൽ പൊലീസ് നടപടി തുടരുകയാണ്. പുൽപ്പള്ളിയിലുണ്ടായ സംഘർഷത്തിൽ കേസെടുത്ത പൊലീസ് ഇന്നലെ രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. പുൽപ്പള്ളിയിൽ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ കുറിച്ചിപ്പറ്റ സ്വദേശി ഷിജു, പുല്‍‌പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് നാല് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പൊലീസ് നൂറോളം പേർക്കെതിരെ കേസും എടുത്തിട്ടുണ്ട്. കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് ആളുകളെ തിരിച്ചറിയുന്നത്.

Related posts

വർക്കലയിൽ ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി, പൊളളലേറ്റ ഭർത്താവ് മരിച്ചു, ഭാര്യയും മകനും ചികിത്സയിൽ

Aswathi Kottiyoor

സ്വർണ വില കുറഞ്ഞു, നേരിയ ആശ്വാസത്തിൽ വിവാഹ വിപണി

Aswathi Kottiyoor

കൊച്ചിയിലെ നിരത്തുകളിൽ പാറിപ്പറന്ന് 500ന്റെ നോട്ടുകൾ; പെറുക്കിയെടുത്തവർ ഇക്കാര്യം കേൾക്കണം, ഉടമയുടെ വാക്കുകൾ

Aswathi Kottiyoor
WordPress Image Lightbox