27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • വാഹനത്തിലുണ്ടായിരുന്നത് 21 പേർ, ക്രിക്കറ്റ് ടീം, ടൂർണമെന്റിനായുളള യാത്ര കലാശിച്ചത് അപകടത്തിൽ, 4 മരണം
Uncategorized

വാഹനത്തിലുണ്ടായിരുന്നത് 21 പേർ, ക്രിക്കറ്റ് ടീം, ടൂർണമെന്റിനായുളള യാത്ര കലാശിച്ചത് അപകടത്തിൽ, 4 മരണം

മുംബൈ : മഹാരാഷ്ട്രയിലെ നന്ദ്ഗാവ് ഖണ്ടേശ്വറിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച ടെംമ്പോ വാഹനത്തിൽ ട്രക്കിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് ദാരുണാന്ത്യം. പത്തു പേർക്ക് പരിക്കേറ്റു. രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. അമരാവതിയിൽ നിന്നുളള വിദ്യാർത്ഥികളായ ക്രിക്കറ്റ് ടീം അംഗങ്ങളടക്കം 21 പേരായിരുന്നു ടെമ്പോ വാഹനത്തിലുണ്ടായിരുന്നത്. യവറ്റ്മലിലേക്ക് ക്രിക്കറ്റ് മത്സരത്തിനായി പോകുകയായിരുന്നു സംഘം. വാഹനത്തിലുണ്ടായിരുന്ന 21 പേരിൽ നാല് പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരുടെ സ്ഥിതി ഗുരുതരമാണ്.ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related posts

നായ കുറുകെ ചാടി സ്കൂട്ടർ അപകടം: യുവാവിന് ദാരുണാന്ത്യം

അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം നിര്‍ബന്ധം: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor

തൃശ്ശൂരില്‍ ടിടിഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു

Aswathi Kottiyoor
WordPress Image Lightbox