24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വയനാട്ടില്‍ വീണ്ടും കടുവ; തൊഴുത്തില്‍ കെട്ടിയ പശുവിനെ പിടികൂടി
Uncategorized

വയനാട്ടില്‍ വീണ്ടും കടുവ; തൊഴുത്തില്‍ കെട്ടിയ പശുവിനെ പിടികൂടി

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി. ആശ്രമക്കൊല്ലി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കെട്ടിയ പശുവിനെ പിടികൂടി. പശുവിന്റെ ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവ കടന്നുകളഞ്ഞു.വീട്ടുകാര്‍ എത്തിയപ്പോഴേക്കും കടുവയും പശുക്കിടാവും ചാണകക്കുഴിയില്‍ വീണു. ഇവിടെ നിന്ന് സമീപത്തെ തേട്ടത്തിലേക്ക് കടുവ കയറിപ്പോയി. കടുവയെ കണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. സമീപത്തെ കാല്‍പ്പാടുകളില്‍ നിന്ന് കടുവയാണെന്ന് വ്യക്തമായി തിരിച്ചറിയാന്‍ കഴിയും.

കഴിഞ്ഞദിവസം സമീപ പ്രദേശമായ 56ല്‍ മൂരി കിടാവിനെ കടുവ പിടികൂടി തിന്നിരുന്നു. ഇന്നലെ രാത്രി കടുവയുടെ മുന്നില്‍പ്പെട്ട ബൈക്ക് യാത്രികന് പരുക്കേറ്റിരുന്നു. വാഴയില്‍ അനീഷിനാണ് പരുക്കേറ്റത്. രാത്രി വീട്ടിലേക്ക് ബൈക്കില്‍ പോകവേയായിരുന്നു അപകടം.

Related posts

സിപിഎം യോഗത്തിലെ കയ്യാങ്കളി; പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ നേതാക്കള്‍ക്കെതിരെ നടപടി സാധ്യത

Aswathi Kottiyoor

കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറി അപകടം, പത്ത് പേര്‍ മരിച്ചു; അപകടം ഗുജറാത്തിലെ നദിയഡില്‍

Aswathi Kottiyoor

യെഡിയൂരപ്പയുടെ മണ്ഡലത്തിൽ മകൻ; ബിജെപി പട്ടികയിൽ 52 പുതുമുഖങ്ങൾ

Aswathi Kottiyoor
WordPress Image Lightbox