27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • പുൽപ്പള്ളി സംഘർഷത്തിൽ കടുത്ത നടപടിക്ക് പൊലീസ്; 4 കുറ്റങ്ങൾ ചുമത്തും, ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കും
Uncategorized

പുൽപ്പള്ളി സംഘർഷത്തിൽ കടുത്ത നടപടിക്ക് പൊലീസ്; 4 കുറ്റങ്ങൾ ചുമത്തും, ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കും

പുൽപ്പള്ളി: കാട്ടാന അക്രമണത്തിൽ ഒരാഴ്ചക്കിടെ രണ്ടുപേർ കൊല്ലപ്പട്ടതിൽ പ്രതിഷേധിച്ച് വയനാട് ഇന്ന് നടന്ന ഹർത്താലിനിടെയുള്ള സംഘർഷങ്ങളിൽ കേസെടുക്കാൻ പൊലീസ് തീരുമാനം. പുൽപ്പള്ളിയിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ ജാമ്യമില്ല വകുപ്പുകൾ പ്രകാരമായിരിക്കും പൊലീസ് കേസ് എടുക്കുക. നിരവധി കുറ്റങ്ങളാണ് പ്രതിഷേധക്കാ‍ർക്ക് നേരെ ചുമത്തുക.വനം വകുപ്പിന്‍റെ വാഹനം ആക്രമിച്ചു, ഉദ്യോഗസ്ഥരെ ആക്രമിച്ചു, മൃതദേഹം തടഞ്ഞു, പൊലീസ് ഉദ്യോഗസ്ഥരെ കല്ലെറിഞ്ഞു തുടങ്ങിയ കുറ്റങ്ങൾ പ്രതിഷേധക്കാർക്കെതിരെ ചുമത്താൻ തീരുമാനിച്ചിട്ടുണ്ട്. കൃത്യമായി പ്രതികളെ കണ്ടെത്തിയാകും അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുക. സംഘർഷത്തിന് നേതൃത്വം നൽകിയവരെ കണ്ടെത്താനായി പുൽപ്പള്ളിയിൽ നടന്ന സംഘർഷങ്ങളുടെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്.

Related posts

കരുവന്നൂരിൽ കാണാതായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി; വീട്ടിൽ നിന്നിറങ്ങി വഴിതെറ്റി പോയതെന്ന് കുട്ടികള്‍

Aswathi Kottiyoor

ജയരാജനെ ന്യായീകരിച്ച് വിഎസ് സുനില്‍കുമാര്‍; ‘കെ സുരേന്ദ്രൻ വീട്ടില്‍ വന്നിട്ടുണ്ട്, ഞങ്ങള്‍ സുഹൃത്തുക്കളാണ്’

Aswathi Kottiyoor

പരിക്കേറ്റ് ചികിത്സ തേടി എത്തിയവർ ആശുപത്രിക്കുള്ളിൽ ഡോക്ടറെ വെടിവെച്ചു കൊന്നു; പ്രതികൾക്കായി അന്വേഷണം

Aswathi Kottiyoor
WordPress Image Lightbox