• Home
  • Uncategorized
  • കട കുത്തിത്തുറന്ന് ചെക്ക് ബുക്കും ആധാറും ഉൾപ്പെടെയുള്ള രേഖകളും പണവും മോഷ്ടിച്ചു; യുവാക്കൾ അറസ്റ്റിൽ
Uncategorized

കട കുത്തിത്തുറന്ന് ചെക്ക് ബുക്കും ആധാറും ഉൾപ്പെടെയുള്ള രേഖകളും പണവും മോഷ്ടിച്ചു; യുവാക്കൾ അറസ്റ്റിൽ

കോട്ടയം: ഈരാറ്റുപേട്ടയിൽ മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ സ്വദേശികളായ ഷെഫീഖ്,ഫസിൽ കെ.വൈ എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് പതിനഞ്ചാം തീയതി വെളുപ്പിനെ നാലുമണിയോടുകൂടി ഈരാറ്റുപേട്ട മുട്ടം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മലഞ്ചരക്ക് കടയുടെ സമീപം മോട്ടോർസൈക്കിളിൽ എത്തി കടയുടെ പൂട്ട് കുത്തിപ്പൊളിച്ച് അകത്തു കയറി മോഷ്ടിക്കുകയായിരുന്നു.

കടക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്റ്റീൽ മേശയും, മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന 15000 രൂപയും, ചെക്ക് ബുക്ക്, ആധാർ കാര്‍ഡ്, വികലാംഗ സർട്ടിഫിക്കറ്റ്, പാസ്ബുക്ക് എന്നിവ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തി ഇവരെ പിടികൂടുകയുമായിരുന്നു. ഷെഫീക്കിന് മുണ്ടക്കയം, കാഞ്ഞിരപ്പള്ളി എന്നീ സ്റ്റേഷനുകളിൽ മോഷണ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related posts

കുട്ടികളെ സാമൂഹികമാധ്യമങ്ങളിൽനിന്ന് വിലക്കാൻ യു.എസ്. വാഷിങ്ടൺ: അമേരിക്കയിൽ 13 വയസ്സിനു താഴെയുള്ള കുട്ടികളെ സാമൂഹികമാധ്യമങ്ങളിൽനിന്ന് വിലക്കാനുള്ള ബിൽ സെനറ്റിൽ അവതരിപ്പിച്ചു.

Aswathi Kottiyoor

മാസപ്പിറ കണ്ടു; കേരളത്തിൽ നാളെ റമദാൻ ഒന്ന്

Aswathi Kottiyoor

റെയിൽവേ സ്റ്റേഷനിൽ പൂട്ട് പൊളിച്ച് മോഷണം, ടിക്കറ്റ് ബുക്കിംഗ് കൗണ്ടറിനകത്ത് സൂക്ഷിച്ച പണം നഷ്ടപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox