23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • കൂട്ടംചേർന്ന് ജനം, വനംവകുപ്പ് ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീറി, പുൽപ്പളളിയിൽ ജനരോഷം കത്തുന്നു
Uncategorized

കൂട്ടംചേർന്ന് ജനം, വനംവകുപ്പ് ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീറി, പുൽപ്പളളിയിൽ ജനരോഷം കത്തുന്നു

പുൽപ്പളളി : വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായ വയനാട് പുൽപ്പളളിയിൽ ആളിക്കത്തി ജനരോഷം. ഹർത്താൽ ദിനത്തിൽ പുൽപ്പളളിയിൽ കൂട്ടം ചേർന്നെത്തിയ ജനം വനംവകുപ്പിന്റെ വാഹനം തടഞ്ഞു. ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു, റൂഫ് വലിച്ചുകീറി. ജീപ്പിന് മുകളിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. വനംവകുപ്പ് ജീവനക്കാർക്കെതിരെയാണ് ജനരോഷം ആളിക്കത്തുന്നത്. നൂറിലേറെ പേരാണ് പ്രതിഷേധിച്ചെത്തിയത്. കേണിച്ചിറയിൽ കണ്ടെത്തിയ പാതി നിന്ന നിലയിലുളള പശുവിന്റെ ജഡവും പ്രതിഷേധക്കാർ പുൽപ്പളളിയിലേക്ക് എത്തിച്ചു, വനംവകുപ്പ് ജീപ്പിന് മുകളിൽ പശുവിന്റെ ജഡം കയറ്റിവെച്ച് കെട്ടിയും പ്രതിഷേധം തുടരുകയാണ്.

അതിനിടെ, കോഴിക്കോട്ട് വനംമന്ത്രി എ കെ ശശീന്ദ്രന്റെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. സൈബർ പാർക്കിൽ നിക്ഷേപ സംഗമത്തിനെത്തിയപ്പോഴാണ് കരിങ്കൊടി കാണിച്ചത്. വാഹനത്തിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് പിടിച്ചു മാറ്റി.

Related posts

കനത്ത മഴ; എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലിറക്കാനായില്ല, നെടുമ്പാശേരിയിൽ ലാന്റിംഗ്, യാത്രക്കാർ ഇറങ്ങിയില്ല

Aswathi Kottiyoor

ഇൻസ്റ്റയിൽ വലവിരിച്ചു, കൊല്ലത്ത് നിന്ന് നെടുങ്കണ്ടത്ത് എത്തി; രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച യുവാക്കൾ പിടിയിൽ

Aswathi Kottiyoor

മുനമ്പത്ത് ബോട്ട് മുങ്ങി കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

Aswathi Kottiyoor
WordPress Image Lightbox