24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • എക്സൈസിന് മാസപ്പടി നല്‍കില്ല, ആരെങ്കിലും ചോദിച്ചാല്‍ പരാതി നല്‍കും’ മുന്നറിയിപ്പുമായി തൃശൂരിലെ ബാര്‍ ഉടമകള്‍
Uncategorized

എക്സൈസിന് മാസപ്പടി നല്‍കില്ല, ആരെങ്കിലും ചോദിച്ചാല്‍ പരാതി നല്‍കും’ മുന്നറിയിപ്പുമായി തൃശൂരിലെ ബാര്‍ ഉടമകള്‍

തൃശൂര്‍: തൃശൂരിലെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകില്ലെന്ന് ബാർ ഉടമകളുടെ ഇരിങ്ങാലക്കുട, തൃശൂർ മേഖലയോഗങ്ങൾ തീരുമാനിച്ചു. ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ തൃശൂർ ജില്ലാ യോഗത്തിലാണ് തീരുമാനം. ആരെങ്കിലും മാസപ്പടി ചോദിച്ചാൽ പരാതി നൽകുമെന്നും യോഗം തീരുമാനമെടുത്തു. 2017 ൽ തന്നെ സംഘടന എടുത്ത തീരുമാനം ഒന്നു കൂടി ആവർത്തിച്ചുറപ്പിക്കുകയായിരുന്നെന്ന് സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി പത്മദാസ് പറഞ്ഞു. ജില്ലയിലെ ചില ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്നതായി പരാതി ഉയർന്നിരുന്നു. ചിലർ നൽകുന്നുണ്ടല്ലോ എന്ന് പറഞ്ഞാണ് സമീപിച്ചത്. ഈ സാഹചര്യത്തിലാണ് തീരുമാനം യോഗം വീണ്ടും ആവർത്തിച്ചുറപ്പിച്ചതെന്നും പത്മദാസ് പറഞ്ഞു.

Related posts

കൂട്ടുകാര്‍ക്കൊപ്പം കുളിക്കാൻ പോയി, പാറയിടുക്കിൽ അകപ്പെട്ടു; വാല്‍പ്പാറയിൽ മലയാളി യുവാവ് മുങ്ങി മരിച്ചു

Aswathi Kottiyoor

പ്രതിദിന യാത്രക്കാരുടെ എണ്ണം 14,000 കടന്ന് തിരുവനന്തപുരം വിമാനത്താവളം

Aswathi Kottiyoor

ഉച്ചയായിട്ടും ആളനക്കമില്ല, ബന്ധു വിളിച്ചിട്ടും മറുപടിയില്ല; വീട്ടിൽ കയറി നോക്കിയപ്പോൾ ദമ്പതികൾ മരിച്ച നിലയിൽ

Aswathi Kottiyoor
WordPress Image Lightbox