24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘വയനാട്ടിൽ മനുഷ്യ ജീവന് വിലയില്ലേ? വേണ്ട ചികിത്സ കിട്ടിയില്ല, എല്ലാം വൈകിപ്പിച്ചു’, പോളിന്‍റെ മകൾ
Uncategorized

‘വയനാട്ടിൽ മനുഷ്യ ജീവന് വിലയില്ലേ? വേണ്ട ചികിത്സ കിട്ടിയില്ല, എല്ലാം വൈകിപ്പിച്ചു’, പോളിന്‍റെ മകൾ

മാനന്തവാടി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന് വയനാട്ടില്‍ മതിയായ ചികിത്സ കിട്ടിയില്ലെന്ന പരാതിയുമായി മകള്‍. അച്ഛൻ മരിച്ചതിന്‍റെ തീരാവേദനക്കിടെയും വയനാട്ടില്‍ ആവശ്യമായ ചികിത്സ കിട്ടിയില്ലെന്നും കോഴിക്കോടെത്തിക്കാൻ വൈകിയെന്നുമാണ് പോളിന്‍റെ മകള്‍ കണ്ണീരോടെ മാധ്യമങ്ങളോട് പറഞ്ഞത്.

ആശുപത്രിയിൽ നിന്ന് ചികിത്സ വൈകിപ്പിച്ചുവെന്നും മാനന്തവാടിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് വേണ്ട ചികിത്സ കിട്ടിയില്ലെന്നും പോളിന്‍റെ മകള്‍ സോന ആരോപിച്ചു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ചികിത്സ വൈകിപ്പിച്ചു. കോഴിക്കോടേക്ക് എത്തിക്കാൻ വൈകി. വേണ്ട ചികിത്സാ കൊടുക്കാൻ ഉള്ള സൗകര്യങ്ങൾ ഇല്ലെങ്കിൽ രോഗിയെ അവിടെ വെക്കരുതായിരുന്നുവെന്നും സോന പറഞ്ഞു. “ദിവസങ്ങള്‍ക്ക് മുമ്പ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷേട്ടന്‍റെ മകള് പറഞ്ഞു ആർക്കും ആ ഗതി വരരുതെന്ന്. പക്ഷേ അതെ ഗതി എനിക്കും വന്നിരിക്കുകയാണിപ്പോള്‍. എനിക്കി എന്‍റെ അച്ഛനെ നഷ്ടമായി. സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിൽ അച്ഛനെ പെട്ടെന്ന് അവിടെ നിന്ന് മാറ്റണമായിരുന്നു’, സോന പറഞ്ഞു.

Related posts

‘അഴിമതി നടന്നത് മുഖ്യമന്ത്രിയുടെ കാർമികത്വത്തിൽ’; എഐ കാമാറ ഇടപാടിൽ വ്യാജ എസ്റ്റിമേറ്റ് തയ്യാറാക്കിയെന്ന് വി.ഡി സതീശൻ

Aswathi Kottiyoor

സാമൂഹികമാധ്യമങ്ങളിലൂടെ മതവിദ്വേഷ പ്രചരണം, വ്യാജ പ്രൊഫൈലുകൾ; 54 കേസുകളെടുത്തു, കൂടുതൽ മലപ്പുറത്ത്

Aswathi Kottiyoor

പിതാവുമായി അടുപ്പം സ്ഥാപിച്ച് വീട്ടില്‍ താമസിക്കാനെത്തി; 14കാരിയെ കടത്തിക്കൊണ്ടുപോയി 20കാരന്‍

Aswathi Kottiyoor
WordPress Image Lightbox