24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വന്യമൃഗത്തിന്റെ ആക്രമണത്തിൽ പോത്തിന് പരിക്ക്.
Uncategorized

വന്യമൃഗത്തിന്റെ ആക്രമണത്തിൽ പോത്തിന് പരിക്ക്.

തലപ്പുഴ: തലപ്പുഴ മക്കിമലയിൽ വന്യമൃഗത്തിൻ്റെ ആക്രമണത്തിൽ ഒമ്പത് മാസം പ്രായമുള്ള പോത്തിന് പരിക്ക്. മക്കി‌മല മേലെ തലപ്പുഴ കോളനിയിലെ സുരേഷ് ബാബുവിൻ്റെ പോത്തിനെയാണ് വന്യജീവി ആക്രമിച്ചത്. മുറിവിന്റെ സ്വഭാവം കണ്ട് ആക്രമിച്ചത് പുലിയാകാൻ സാധ്യതയുള്ളതായി വനപാലകർ പറഞ്ഞതായി വീട്ടുകാർ പറഞ്ഞു. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. ശബ്ദം കേട്ട വീട്ടുകാർ വാതിൽ തുറന്നു നോക്കുമ്പോൾ വന്യജീവി ഓടുന്നതായി കണ്ടു. പോത്ത് കയർ പൊട്ടിച്ച് ഓടിയതിനാലാണ് പോത്തിന് ജീവൻ തിരിച്ചു കി ട്ടിയത് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി.മക്കിമലയിലും പരിസര പ്രദേശങ്ങളിലും കാട്ടാനയുടെ ശല്യവും രൂക്ഷമാണ്.

Related posts

ആധാർ പുതുക്കാത്തവർ ജാഗ്രതൈ; സൗജന്യമായി ചെയ്യാനുള്ള അവസരം രണ്ട് ദിവസം കൂടി മാത്രം

Aswathi Kottiyoor

മാനേജ്മെന്റ് ട്രെയ്നികളെ തിരഞ്ഞെടുക്കും*

Aswathi Kottiyoor

ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഒരാൾ, മാവേലിക്കര വാടക കെട്ടിടത്തിൽ 3 പേർ; എംഡിഎംഎയും കഞ്ചാവും പിടികൂടി

Aswathi Kottiyoor
WordPress Image Lightbox