• Home
  • Uncategorized
  • ചൂട്… കൊടും ചൂട്… പൊള്ളുന്ന ചൂട്: ഇനിയും ഉയരും, നാല് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്
Uncategorized

ചൂട്… കൊടും ചൂട്… പൊള്ളുന്ന ചൂട്: ഇനിയും ഉയരും, നാല് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കാനിരിക്കെ താപനില ക്രമാതീതമായി ഉയരുന്നു. ഇന്നും നാളെയും സംസ്ഥാനത്തെ നാല് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഇന്നും നാളെയും (2024 ഫെബ്രുവരി 16, 17) കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം ജില്ലയിൽ 37°C വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെെ കൂടുതൽ) താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.

Related posts

അടയ്ക്കാത്തോട് സെന്റ് ജോസഫ്സ് ഹൈസ്ക്കൂളിൽ ചെങ്കണ്ണ് രോഗ പ്രതിരോധ മരുന്ന് വിതരണം നടത്തി

Aswathi Kottiyoor

അടുത്ത 10 വർഷം കൊണ്ട് 50 വനിതാ മുഖ്യമന്ത്രിമാരുണ്ടാകണം; രാഹുൽ ഗാന്ധി

Aswathi Kottiyoor

‘എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധി; 200 കൊല്ലംകൊണ്ട് ശരിയാവുമായിരിക്കും’; കൊച്ചിയിലെ റോഡുകളെ പരിഹസിച്ച്‌ ഹൈക്കോടതി

Aswathi Kottiyoor
WordPress Image Lightbox