24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; രക്ഷകരായത് ആനയെ തുരത്തിയ ആർആർടി സംഘം
Uncategorized

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; രക്ഷകരായത് ആനയെ തുരത്തിയ ആർആർടി സംഘം

പാലക്കാട്‌: പാലക്കാട്‌ അട്ടപ്പടിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. താവളം – മുള്ളി റോഡിൽ വേലമ്പടികയിൽ വെച്ചാണ് സംഭവം. ഇന്നലെ രാത്രി 12 മണിക്കാണ് വൈക്കോൽ കയറ്റി വന്ന ലോറിക്ക് തീ പിടിച്ചത്. ഇതോടെ വാഹനത്തിലുള്ളവർ ഇറങ്ങി ഓടി. അതേസമയം ഇതുവഴി വന്ന പുതുർ ആർആർടി സംഘത്തിന്റെ അവസരോചിതമായ ഇടപെടലിലൂടെയാണ് വൻ അപകടം ഒഴിവായത്. ലോറി മുന്നോട്ടെടുത്തതും കത്തിയ വൈക്കോൽ ലോറിയിൽ നിന്നും മാറ്റിയതും ആർആർടി സംഘമാണ്. മഞ്ചിക്കണ്ടി ഭാഗത്തു നിന്നും ആനയെ തുരത്തിയ ശേഷം പുതൂരിലേക്ക് തിരിച്ചു വരികയായിരുന്നു സംഘം.

Related posts

‘എക്സിക്കുട്ടനി’ലൂടെ പ്രശസ്തനായ കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാർ അന്തരിച്ചു

Aswathi Kottiyoor

കയ്യടിക്കണം ഈ ജീവിതത്തിന്, ഭർത്താവിന് വയ്യാതായി, 6 മാസം കൊണ്ട് പഠിച്ച് ലൈസൻസെടുത്തു, വൈറലായി അർച്ചനയുടെ കഥ

Aswathi Kottiyoor

കാട്ടുപോത്തിന് വെടിയേറ്റിരുന്നെന്ന് വനംവകുപ്പ്; വെടിവച്ച നായാട്ടുകാരേക്കുറിച്ച് സൂചന, പിടികൂടാൻ നീക്കം.

Aswathi Kottiyoor
WordPress Image Lightbox