24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • തെരുവ് നായ കുറുകെ ചാടി നിയന്ത്രണംവിട്ട് മുച്ചക്രവാഹനം മറിഞ്ഞ് കൊട്ടിയൂർ സ്വദേശിനിക്ക് ദാരുണാന്ത്യം.
Uncategorized

തെരുവ് നായ കുറുകെ ചാടി നിയന്ത്രണംവിട്ട് മുച്ചക്രവാഹനം മറിഞ്ഞ് കൊട്ടിയൂർ സ്വദേശിനിക്ക് ദാരുണാന്ത്യം.

കൊട്ടിയൂർ: കൊട്ടിയൂർ തെരുവ് നായ കുറുകെ ചാടിയപ്പോൾ നിയന്ത്രണംവിട്ട് മുച്ചക്രവാഹനം മറിഞ്ഞാണ് ഭിന്നശേഷിക്കാരിയായി യുവതിക്ക് ജീവൻ നഷ്ടമായത്. കൊട്ടിയൂർ പാലുകാച്ചിയിലെ അമ്പലപ്പടി സ്വദേശിനി
രമണിയാണ് (40) മരിച്ചത്. ഹാജി റോഡ് അയ്യപ്പൻകാവ് ഇറക്കത്തിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട മുച്ചക്രവാഹനം റോഡ് അരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തിനിടയിൽ യുവതിയുടെ തല മരത്തിലും കല്ലിലും ഇടിച്ച് ഹെൽമറ്റ് ഉൾപ്പെടെ തകർന്നിട്ടുണ്ട്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടിയൂരിലെ കൊറിയർ സ്ഥാപനത്തിൽ ജീവനക്കാരിയായ രമണി വാഹനം സർവീസിനായാണ് കൊട്ടിയൂർ ഇരട്ടിയിലേക്ക് പോയത്. അവിവാഹിതയാണ്. മുഴക്കുന്നു പോലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി . പരേതരായ അമ്പലപ്പടി നല്ലമ്പിരാൻ – മീനാക്ഷി ദമ്പതികളുടെ മകളാണ്. സഹോദങ്ങൾ വേലായുധൻ, ശശി , വത്സമ്മ ,ഭവാനി, രാധ സംസ്കാരം പിന്നീട് .

Related posts

വടക്ക് കിഴക്കൻ ദില്ലിയിൽ ഏറെ പിന്നിലായി കനയ്യകുമാർ, വൻ ലീഡിലേക്ക് ബിജെപി

Aswathi Kottiyoor

1710 കോടി രൂപ ചെലവിൽ നിർമിക്കുന്ന പാലം മൂന്നാമതും തകർന്നു; ബിഹാറിൽ നാലാഴ്ചക്കിടെ തകർന്നത് 15 പാലങ്ങൾ

Aswathi Kottiyoor

നാദാപുപരത്ത് റോഡിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്നു, ജീപ്പിലുണ്ടായിരുന്ന പടക്കങ്ങൾ പൊട്ടി വൻ സ്ഫോടനം

Aswathi Kottiyoor
WordPress Image Lightbox