24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഹിറ്റ്മാൻ തന്നെ നയിക്കും; ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ജയ് ഷാ
Uncategorized

ഹിറ്റ്മാൻ തന്നെ നയിക്കും; ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ജയ് ഷാ

അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ബിസിസിഐ ജയ് ഷാ. ടീമിനെ രോഹിത് ശർമ തന്നെ നയിക്കുമെന്ന് ജയ് ഷാ വ്യക്തമാക്കി. 2024 ട്വന്റി 20 ലോകകപ്പിലെ ഫൈനലിൽ ഇന്ത്യൻ ടീം രോഹിത് ശർമയുടെ കീഴിൽ കപ്പുയർത്തുമെന്ന് അദ്ദേഹം പറഞ്ഞു.കോച്ച് രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടർ അജിത് അഗാർക്കർ, നായകൻ രോഹിത് ശർമ്മ എന്നിവരെ സാക്ഷിയാക്കിയായിരുന്നു പ്രഖ്യാപനം.തുടർച്ചയായി 10 മത്സരങ്ങൾ വിജയിച്ചിട്ടും 2023 ഏകദിന ലോകകപ്പ് കലാശക്കളിയിൽ ഇന്ത്യക്ക് പരാജയമേറ്റുവാങ്ങേണ്ടി വന്നെങ്കിലും നമ്മൾ ഒരുപാട് ഹൃദയങ്ങൾ കീഴടക്കിയെന്ന് ജയ് ഷാ പറഞ്ഞു. ടീമിനെ ഹ‍ർദ്ദിക്ക് പാണ്ഡ്യയാകും നയിക്കുകയെന്ന ഊഹപോഹങ്ങൾ നിലനിൽക്കെയായിരുന്നു ക്യാപ്റ്റനായി രോഹിത് ശർമ തന്നെ ടീമിനെ നയിക്കുമെന്ന പ്രഖ്യാപനം എത്തുന്നത്.

2023 ജനുവരി മുതൽ ഇന്ത്യൻ ടി 20 സംഘത്തെ നയിച്ചുവന്നത് പാണ്ഡ്യയായിരുന്നു. ഇക്കഴിഞ്ഞ അഫ്ഗാനെതിരായ മത്സരത്തിലൂടെയാണ് രോഹിത് വീണ്ടും ടി 20 യിലും നായക സ്ഥാനത്തേക്ക് തിരികെയെത്തിയത്. 20 ടീമുകളാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പിൽ ഏറ്റുമുട്ടുന്നത്. ആകെ 55 മത്സരങ്ങളാണുള്ളത്. ജൂൺ 1ന് ആതിഥേയരായ യുഎസും കാനഡയും തമ്മിലാണ് ടൂർണമെന്റിലെ ആദ്യ മത്സരം.

ഗ്രൂപ്പ് എയിൽ യുഎസ്, കാനഡ, അയർലൻഡ്, പാക്കിസ്താൻ എന്നിവയ്ക്കൊപ്പമാണ് ഇന്ത്യയുമുള്ളത്. ജൂൺ 29ന് ബാർബഡോസിലാണ് ഫൈനൽ മത്സരം. ജൂൺ 5ന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂൺ 9ന് ഇന്ത്യ – പാക്കിസ്താൻ പോരാട്ടം ന്യൂയോർക്കിൽ നടക്കും.

Related posts

അ​ടു​ത്ത അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ശ​ക്ത​മാ​യ മ​ഴ; മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം

Aswathi Kottiyoor

സിഗരറ്റ് ചോദിച്ചിട്ട് നൽകിയില്ല, 20 കാരനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

Aswathi Kottiyoor

രാജ്യത്തിൻ്റെ ബഹുസ്വര സംസ്കാരം നിലനിർത്താൻ രാജ്യ നിവാസികൾ ഒന്നിക്കുക. രാമചന്ദ്രൻ കടന്നപള്ളി ……………………………………. ഉളിയിൽ : ഇന്ത്യ രാജ്യം ഉയർത്തി പിടിക്കുന്ന ബഹുസ്വരതയുടെ വർണ്ണ വൈവിധ്യങ്ങളെ ഇല്ലാതാക്കി വിദ്യാഭ്യാസ മേഖലയെ ഉൾപ്പെടെ ഫാസിസ്റ്റ് വൽക്കരിക്കുന്ന നടപടികൾക്കെതിരെ പൊതുസമൂഹം ജാഗ്രത പുലർത്തണമെന്ന് മന്ത്രി കടന്ന പള്ളി രാമചന്ദ്രൻ പറഞ്ഞു ഉളിയിൽ മൗണ്ട് ഫ്ലവർ സ്കൂളിൻ്റെ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.നമ്മുടെ രാജ്യത്തിൻ്റെ പ്രൗഢമായ ചരിത്രത്തെ തിരുത്തി എഴുതാനും പാഠപുസ്തകങ്ങളിൽ ചില ഭാഗങ്ങൾ നീക്കം ചെയ്യാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്.വിദ്യാഭ്യാസ മേഖലയെ കാ വിവൽക്കരിച്ച് വരും തലമുറകളിൽ ഇതര വിഭാഗങ്ങളോട് അസഹിഷ്ണുത ഉണ്ടാക്കുന്ന നിലപാടാണ് രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പൗരത്വ നിയമം നടപ്പിലാക്കില്ലെന്നും, പാഠപുസ്തകങ്ങളിൽ കൃതി മത്വം നടത്തി ചരിത്രത്തെ വികലമാക്കാൻ അനുവദിക്കുക ഇല്ല എന്നും പ്രഖ്യാപിച്ചു സർക്കാറാണ് കേരളത്തിലുള്ളത്. നമ്മുടെ രാജ്യത്തിൻ്റെ ബഹുസ്വര സംസ്കാരം ഉയർത്തി പിടിക്കാൻ വിദ്യാഭ്യാസം വഴി നമുക്ക് സാധിക്കണമെന്നും മന്ത്രി ഉണർത്തി. പരിപാടിയിൽ മുഖ്യാതിഥികളായി സ്ഥലം എം .എൽ .എ അഡ്വ.സണ്ണി ജോസഫും , ഇരിട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീ.കെ.ശ്രീലതയും ,കഥാകൃത്തും ,സിനി ആർട്ടിസ്റ്റുമായ കെ.പി.കെ. വെങ്ങരയും പങ്കെടുത്തു. ട്രസ്റ്റ് ചെയർമാൻ ടി.കെ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. യു.പി.സിദ്ദീഖ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി സ്കൂൾ പ്രിൻസിപ്പാൾ പി.ശബീർ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.മുൻസിപ്പൽ കൗൺസിലർ പി.ഫൈസൽ ,ഐ ഡിയൽ സലാല വെൽഫയർ കമ്മിറ്റി രക്ഷാധികാരി പി.കെ.അബ്ദുൽ റസാക് ,ഐഡിയൽ ട്രസ്റ്റ് ട്രഷറർ പി.സി.മുനീർ മാസ്റ്റർ , ഐഡിയൽ അക്കാദമി പ്രിൻസിപ്പാൾ ഡോ.ഉമർ മുഹമ്മദ് ഫവാസ് , പി.ടി.എ.പ്രസിഡണ്ട് കെ.വി.ബഷീർ , കെ.ജി.പി ടി എ പ്രസി … , ഐഡിയൽ ട്രസ്റ്റ് വൈ.ചെയർമാൻ ഡോ.പി.സലീം , ജനറൽ സെക്രട്ടരി കെ.അബ്ദുൽ റഷീദ് , ട്രസ്റ്റ് മെമ്പർമാരായ കെ.എൻ.സുലൈഖ ടീച്ചർ , കെ.സാദിഖ്‌ , കെ.അഷ്റഫ് , സി.എം.ബഷീർ , എ.കെ.റഷീദ് , സി.സി.ഫാത്വിമ ,വി.കെ.കൂട്ടുസാഹിബ് , ഫ്ലൈ ഹിന്ദ് എം.ഡി.മുജീബ് ,ഫോർച്യൂൺ അസോസിയേറ്റ് എംഡി അൻസാരി , വെസ്‌റ്റേൺ ഇന്ത്യ പ്ലൈവുഡ് സ്മാനേജർ ഏ.കെ.റഫീഖ്‌ , പ്ലാസ്റ്റ അബൂബക്കർ , ഏജെഗോൾഡ് എംഡി ഹാറൂൻ ആലു, പി.എം.ഇഖ്ബാൽ , വി.എം.സാജിദ എന്നിവർ പങ്കെടുത്തു. ട്രസ്റ്റ് നൽകി വരുന്ന മാഞ്ഞു മാഷ് മെമ്മോറിയൽ അവാർഡ്‌ ഡോ.പി.സലീമിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി കൈമാറി. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ടി.പി.സാജിദ ടീച്ചർ സ്വാഗതവും , ശൈലജ ടീച്ചർ നന്ദിയും പറഞ്ഞു.

Aswathi Kottiyoor
WordPress Image Lightbox