• Home
  • Uncategorized
  • ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു
Uncategorized

ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു

ഡല്‍ഹി ഹൈക്കോടതിക്ക് ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് സുരക്ഷ ശക്തമാക്കി. ഡല്‍ഹി ഹൈക്കോടതി ബോംബ് വെച്ച് തകര്‍ക്കുമെന്നാണ് ഭീഷണി. ബെല്‍വന്ത് ദേശായി എന്ന പേരിലുള്ള ഇമെയില്‍ വിലാസത്തില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്.ഫെബ്രുവരി 12നാണ് ഇ മെയില്‍ ലഭിച്ചത്. ഫെബ്രുവരി 15ന് ഹൈക്കോടതി ബോംബ് വെച്ച് തകര്‍ക്കുമെന്നും ഡല്‍ഹി കണ്ടതില്‍ വെച്ച് ഏറ്റവും വലിയ സ്‌ഫോടനം ആയിരിക്കും ഇതെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. എല്ലാ മന്ത്രിമാരെ വിളിക്കണമെന്നും എല്ലാരും ഒന്നിച്ച് പൊട്ടിത്തെറിക്കുമെന്നും ഭീഷണി. ഇമെയില്‍ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഹൈക്കോടതിയില്‍ ശക്തമായ പരിശോധന ഏര്‍പ്പെടുത്തി.

Related posts

പുറപ്പെട്ട ട്രെയിനില്‍ കയറാനായി ബോംബ് ഭീഷണി, പരിശോധനക്കിടെ ഓട്ടോപിടിച്ചെത്തി ട്രെയിനില്‍ക്കയറി.*

Aswathi Kottiyoor

ജെസ്‌ന കേസില്‍ അന്വേഷണം അവസാനിപ്പിച്ച സിബിഐ നടപടി; ക്രൈംബ്രാഞ്ചിന് പ്രതിസന്ധിയായത് കൊവിഡെന്ന് കെ ജി സൈമണ്‍

Aswathi Kottiyoor

ബ്രഹ്മപുരം തീപിടിത്തം: ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ജ. ദേവൻ രാമചന്ദ്രന്റെ കത്ത്

Aswathi Kottiyoor
WordPress Image Lightbox