24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് തീപിടിച്ചു; സംഭവം ആലുവ സ്റ്റേഷനിൽ‌; തീയണച്ചു
Uncategorized

നേത്രാവതി എക്സ്പ്രസിന്റെ പാൻട്രി കാറിന് തീപിടിച്ചു; സംഭവം ആലുവ സ്റ്റേഷനിൽ‌; തീയണച്ചു

കൊച്ചി: നേത്രാവതി എക്‌സ്പ്രസ് ട്രയിനിൻ്റെ പാൻട്രി കാറിന് താഴെ തീപിടിച്ചു. മുംബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ആലുവ സ്റ്റേഷനിലേക്ക് എത്തിയപ്പോഴാണ് ട്രെയിനിൽ തീപിടുത്തമുണ്ടായത്. റെയില്‍വേ പോലീസും ട്രെയിനിലെ പാന്‍ട്രി ജീവനക്കാരും ഫയര്‍ എക്‌സ്ട്രി​ഗ്യൂഷൻ ഉപയോഗിച്ച് വേഗത്തില്‍ തീണയച്ചു. ട്രെയിനിന്റെ ബ്രേക്ക് ജാമായതാണ് വീലിന്റെ ഭാഗത്ത് തീപിടുത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. തീവണ്ടിയുടെ മധ്യഭാഗത്താണ് പാൻട്രി കാര്‍ സ്ഥിതി ചെയ്യുന്നത്. സംഭവത്തെ തുടർന്ന് റെയില്‍വേ അധികൃതര്‍ പരിശോധനകള്‍ നടത്തി. അരമണിക്കൂറോളം പിടിച്ചിട്ടശേഷമാണ് ട്രെയിൻ പുറപ്പെട്ടത്.

Related posts

കോഴിക്കോട് ആയുര്‍വേദ കട ഉടമയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

കൊട്ടിയൂർ കണ്ടപ്പുനത്ത് കാർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിച്ച് അപകടം

Aswathi Kottiyoor

ധനപ്രതിസന്ധി: അടിയന്തര പ്രമേയ ചർച്ചക്ക് തുടക്കം; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റോജി എം ജോൺ

Aswathi Kottiyoor
WordPress Image Lightbox