23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • മോദിയുടെ സന്ദര്‍ശനം; യുഎഇയുമായി ഇന്ത്യ എട്ട് ധാരണാപത്രങ്ങള്‍ ഒപ്പിട്ടു
Uncategorized

മോദിയുടെ സന്ദര്‍ശനം; യുഎഇയുമായി ഇന്ത്യ എട്ട് ധാരണാപത്രങ്ങള്‍ ഒപ്പിട്ടു

അബുദാബി: മോദിയുടെ യുഎഇ സന്ദര്‍ശനത്തില്‍ ഇന്ത്യയും യുഎഇയും തമ്മില്‍ എട്ട് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു. നിക്ഷേപ ഉടമ്പടി, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകള്‍, ഡെബിറ്റ് കാര്‍ഡുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, ഓണ്‍ലൈന്‍ പേയ്മെന്‍റ് പ്ലാറ്റ്ഫോമുകള്‍ എന്നിവയുടെ ഇന്‍റര്‍ലിങ്കിങ് എന്നിങ്ങനെ എട്ടോളം ധാരണാപത്രങ്ങളിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടത്.

പേയ്മെന്‍റ് പ്ലാറ്റ്ഫോമുകളായ യുപിഐയും യുഎഇയുടെ എഎഎന്‍ഐയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ധാരണാപത്രവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെയും സാന്നിധ്യത്തില്‍ ഒപ്പുവെച്ചു. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള കറന്‍സി ഇടപാടുകള്‍ സുഗമമാകും. ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയുടെ ധാരണാപത്രം രണ്ടു രാജ്യങ്ങളിലെയും നിക്ഷേപം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഊര്‍ജ മേഖലയില്‍ സഹകരണം സാധ്യമാക്കുന്ന വൈദ്യുതി ഇന്‍റര്‍കണക്ഷന്‍, വ്യാപാര മേഖലയിലെ സഹകരണത്തിനായും ധാരണാപത്രം കൈമാറി.

ഇന്ത്യ-മിഡില്‍ ഈസ്റ്റ് ഇക്കണോമിക് കോറിഡോര്‍ സംബന്ധിച്ച് ഇന്ത്യയും യുഎഇയും തമ്മില്‍ ഒരു ഇന്റര്‍ ഗവണ്‍മെന്റല്‍ ഫ്രെയിംവര്‍ക്ക് കരാറും ഒപ്പുവച്ചു. ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ടുകളിലെ സഹകരണത്തിനുള്ള കരാര്‍, പൈതൃക, മ്യൂസിയം മേഖലകളിലെ സഹകരണത്തിന് ഊന്നല്‍ നല്‍കുന്ന ധാരണാപത്രം എന്നിവയും ഒപ്പുവെച്ചു.

Related posts

സ്വര്‍ണവില വീണ്ടും ഇടിവ്;

Aswathi Kottiyoor

‘ഇറാൻ കപ്പലിൽ കുടുങ്ങിയ മകന്റെ മോചനത്തെ കുറിച്ച് യാതൊരു വിവരവുമില്ല’; കേന്ദ്രം ഇടപെടണമെന്ന് സുമേഷിന്റെ അച്ഛൻ

ഇടതുമുന്നണിയിൽ പൊട്ടിത്തെറി; പൂരം കലക്കിയതിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണം, തുറന്നടിച്ച് സിപിഐ

Aswathi Kottiyoor
WordPress Image Lightbox