• Home
  • Uncategorized
  • തൃപ്പൂണിത്തുറയിലെ സ്ഫോടനം: വീടുകൾക്ക് ബലക്ഷയം, 267 കെട്ടിടങ്ങൾക്ക് കേടുപാട്
Uncategorized

തൃപ്പൂണിത്തുറയിലെ സ്ഫോടനം: വീടുകൾക്ക് ബലക്ഷയം, 267 കെട്ടിടങ്ങൾക്ക് കേടുപാട്


തൃപ്പൂണിത്തുറയിലെ സ്ഫോടനം. 4 വീടുകൾക്ക് ബലക്ഷയം, 267 കെട്ടിടങ്ങൾക്ക് കേടുപാട്. വെടിക്കെട്ടപകടത്തിൽ വീട് തകർന്നവർ നഷ്ടപരിഹാരം തേടി കോടതിയിലേക്ക്. സ്ഫോടനത്തിൽ 15 വീടുകൾ പൂർണ്ണമായും 150 ലേറെ വീടുകൾ ഭാഗീകമായും തകർന്നെന്നാണ് കണക്കുകൾ. വികലാംഗനായ ശിവരാജനെപ്പോലെ 15 പേരുടെ വീടുകൾ സ്ഫോടനത്തിൽ പൂർണ്ണമായി തകർന്നിട്ടുണ്ട്.

ജനൽപാളികൾ തകർന്നും കട്ടിലകൾ ഇളകിമാറിയും ചുവരുകൾക്ക് കേട് പറ്റിയും മറ്റ് 150 ഓളം വീടുകൾ. ഏതാണ്ട് ഒന്നര കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനം കനത്ത നാശമാണ് ഉണ്ടാക്കിയത്. അപകടമുണ്ടായി രണ്ട് ദിവസമായിട്ടും വീടുകളുടെ നഷ്ടം കണക്കാക്കാൻ ഒരു നടപടിയുമില്ല. 4 വീടുകൾ താമസയോഗ്യമല്ലെന്ന് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ഇതിനകം കണ്ടെത്തി വീട്ടുകാരോട് മാറി താമസക്കാൻ ആവശ്യപ്പെട്ടു.

Related posts

ഇനി സ്വന്തം വാഹനത്തില്‍ ഡ്രൈവിംഗ് പഠിക്കാം, ടെസ്‌റ്റെടുക്കാം; സംസ്ഥാന സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങളെത്തി

Aswathi Kottiyoor

‘വിഴിഞ്ഞം തനിക്ക് ദുഖപുത്രി’യെന്ന് മറിയാമ്മ; ‘ഉമ്മൻ ചാണ്ടിയുടെ പേര് വേണമെന്ന് ആ​ഗ്രഹമില്ലെ’ന്ന് ചാണ്ടി ഉമ്മൻ

Aswathi Kottiyoor

വെസ്റ്റ് നൈല്‍ പനി, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്

WordPress Image Lightbox