23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ജനങ്ങളുടെ ആശങ്ക പരിഹാരിക്കാൻ വനം വകുപ്പും ഉദ്യോസ്ഥരും തയ്യാറാക്കുക, കടുവയെ ജനവാസ മേഖലയോട് ചേർന്നുള്ള പ്രദേശത്ത് തുറന്ന് വിടാനുള്ള സർക്കാർ നടപടി പിൻവലിക്കുക – കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല
Uncategorized

ജനങ്ങളുടെ ആശങ്ക പരിഹാരിക്കാൻ വനം വകുപ്പും ഉദ്യോസ്ഥരും തയ്യാറാക്കുക, കടുവയെ ജനവാസ മേഖലയോട് ചേർന്നുള്ള പ്രദേശത്ത് തുറന്ന് വിടാനുള്ള സർക്കാർ നടപടി പിൻവലിക്കുക – കെ.സി.വൈ.എം ചുങ്കക്കുന്ന് മേഖല

കൊട്ടിയൂർ : കൊട്ടിയൂർ പന്നിയാംമലയിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കമ്പിവേലിയിൽ കടുവ കുരുങ്ങിയ തായ സംഭവം ജനങ്ങളിൽ ആശങ്ക ഉണ്ടാക്കുന്ന സംഭവമാണ്. ഈ പ്രദേശത്തെ നിരവധി വളർത്തു മൃഗങ്ങളെ അടക്കം പിടിക്കുന്നത് ദ്യക്സാക്ഷികൾ വനം വകുപ്പിനോട് പരാതി നൽകിയപ്പോൾ അതിനെ നിസ്സാരവൽകരിക്കുകയും തുടർ നടപടി സ്വീകരിക്കാതെ ഇരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർ ജനങ്ങളെ ബോധപ്പൂർവ്വം കൊല കളത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. നിലവിൽ കൊട്ടിയൂർ നിന്ന് പിടിച്ച കടുവയെ അടുത്ത വന്യജീവി സങ്കേതത്തിൽ തുറന്ന് വിടുമെന്ന് പറയുന്നത് ജനങ്ങളോട് ഉള്ള വെല്ലുവിളിയാണെന്ന് മേഖല പ്രസിഡൻ്റ് വിമൽ കൊച്ചുപുരയ്ക്കൽ പറഞ്ഞു. അത് പിന്നെയും ഇവിടെ തന്നെ തിരികെ വരാനുള്ള സാധ്യതയറെയാണ്.അക്രമകാരിയായ കടുവയെ മൃഗശാലയിലേക്ക് മാറ്റണമെന്ന് മേഖല സമിതി ആവശ്യപ്പെട്ടു. മേഖല ഡയറക്ടർ ഫാ.സന്തോഷ് ഒറവാന്തറ, രൂപത വൈസ് പ്രസിഡന്റ് ബെറ്റി പുതുപ്പറമ്പിൽ ,വൈസ് പ്രസിഡന്റ് ഷാലറ്റ് കാരക്കാട്ട് , സെക്രട്ടറി മരിയ വലിയ വീട്ടിൽ , ജോ. സെക്രട്ടറി ജെസ്വിൻ അനുഗ്രഹ , ട്രഷറർ ബ്ലെയിസ് ഞാറയ്ക്കൽ , കോർഡിനേറ്റർ അനന്യ കളപ്പുരയ്ക്കൽ , ആനിമേറ്റർ സി . സൂര്യ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Related posts

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവും സിഗററ്റും പിടിച്ചു

Aswathi Kottiyoor

മന്ത്രി വി.എൻ വാസവനെതിരെ കരിങ്കൊടി പ്രതിഷേധം; കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

Aswathi Kottiyoor

ചേച്ചിയോടൊപ്പം കളിക്കുന്നതിനിടെ കൈവരികൾക്കിടയിലെ വിടവിലൂടെ താഴേക്ക് വീണു; ആറ് വയസുകാരന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox