• Home
  • Uncategorized
  • ‘വലത് വശത്തെ ഉളിപ്പല്ല് ഇല്ല, പിടികൂടിയ കടുവയെ കാട്ടില്‍ തുറന്ന് വിടില്ല’; നി‍ർണായക തീരുമാനം അറിയിച്ച് ഡിഎഫ്ഒ
Uncategorized

‘വലത് വശത്തെ ഉളിപ്പല്ല് ഇല്ല, പിടികൂടിയ കടുവയെ കാട്ടില്‍ തുറന്ന് വിടില്ല’; നി‍ർണായക തീരുമാനം അറിയിച്ച് ഡിഎഫ്ഒ

കണ്ണൂര്‍: കണ്ണൂർ കൊട്ടിയൂർ പന്നിയാമലയിൽ കമ്പി വേലിയിൽ കുടുങ്ങിയതിനെതുടര്‍ന്ന് മയക്കുവെടിവെച്ച് പിടികൂടിയ കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് ഡിഎഫ്ഒ അറിയിച്ചു. കടുവയുടെ വലത് വശത്തെ ഉളിപ്പല്ല് ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ഇതിനാല്‍ തന്നെ കാട്ടില്‍ പോയി ഇരപിടിക്കുകയെന്നതും വെല്ലുവിളിയാണ്. കാട്ടില്‍ തുറന്നുവിടാനുള്ള പൂര്‍ണ ആരോഗ്യം കടുവയ്ക്കില്ലെന്നും മൃഗശാലയിലേക്ക് മാറ്റാനാണ് തീരുമാനമെന്നും ഡിഎഫ്ഒ അറിയിച്ചു. പല്ല് മുമ്പ് പോയതായിരിക്കാമെന്നാണ് കരുതുന്നത്. ആരോഗ്യമുള്ള കടുവയാണെങ്കിലും പല്ല് നഷ്ടമായതിനാല്‍ തന്നെ കാട്ടിലേക്ക് വിട്ടാലും ഇരപിടിക്കാൻ ഉള്‍പ്പെടെ ബുദ്ധിമുട്ട് നേരിടാനുള്ള സാധ്യതയുണ്ട്. ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ഡിഎഫ്ഒ പറഞ്ഞു. പിടികൂടിയ കടുവയെ വന്യജീവി സങ്കേതത്തിൽ തുറന്നു വിടാൻ പാടില്ലെന്ന് സണ്ണി ജോസഫ് എംഎൽഎ വനം മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

Related posts

ഷട്ടറുകൾ വെൽഡ് ചെയ്യുന്നതിനിടെ പടക്ക സംഭരണശാലയില്‍ തീപിടിത്തം; മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

Aswathi Kottiyoor

സ്വർണാഭരണ ഉപഭോക്താക്കൾ ആശ്വസിക്കേണ്ട, സ്വർണവില ഉയർന്നു; ഒരു പവന് എത്ര നൽകണം

Aswathi Kottiyoor

ഇന്ത്യയിൽ ക്രിസ്ത്യാനികൾ നിരന്തരം ആക്രമിക്കപ്പെടുന്നു; ശത്രുക്കളെന്ന് പറഞ്ഞ വിചാരധാര ബിജെപി തള്ളിക്കളയുമോ; മന്ത്രി റിയാസ്

Aswathi Kottiyoor
WordPress Image Lightbox