22.5 C
Iritty, IN
September 8, 2024
  • Home
  • Uncategorized
  • മട്ടന്നൂര്‍ അഗ്നിരക്ഷാ നിലയം ഉദ്ഘാടനം 20ന്, റവന്യൂ ടവര്‍ 24ന് സംഘാടക സമിതി രൂപീകരിച്ചു
Uncategorized

മട്ടന്നൂര്‍ അഗ്നിരക്ഷാ നിലയം ഉദ്ഘാടനം 20ന്, റവന്യൂ ടവര്‍ 24ന് സംഘാടക സമിതി രൂപീകരിച്ചു

മട്ടന്നൂര്‍:അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച മട്ടന്നൂര്‍ അഗ്നിരക്ഷാ നിലയവും സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഒരുകുടക്കീഴിലാക്കാന്‍ നിര്‍മിച്ച മട്ടന്നൂര്‍ റവന്യൂ ടവറും ഉദ്ഘാടനത്തിനൊരുങ്ങി. അഗ്നിരക്ഷാ നിലയം 20ന് ഓണ്‍ലൈനായി മുഖ്യമന്ത്രിയും റവന്യൂ ടവര്‍ 24ന് മന്ത്രി കെ രാജനും ഉദ്ഘാടനംചെയ്യും. സംഘാടക സമിതി രൂപീകരണ യോഗം മട്ടന്നൂര്‍ ഗവ. യുപി സ്കൂളില്‍ കെ കെ ശൈലജ എംഎല്‍എ ഉദ്ഘാടനംചെയ്തു. നഗരസഭാ ചെയര്‍മാന്‍ എന്‍ ഷാജിത്ത് അധ്യക്ഷനായി. വൈസ് ചെയര്‍മാന്‍ ഒ പ്രീത, സ്ഥിരംസമിതി അധ്യക്ഷരായ പി ശ്രീനാഥ്, പി പ്രസീന, പി അനിത, വി കെ സുഗതന്‍, കൗണ്‍സിലര്‍മാരായ പി രജിന, പി പ്രജില, ഹൗസിങ് ബോര്‍ഡംഗം കാരായി രാജന്‍, റീജിണല്‍ ഫയര്‍ ഓഫീസര്‍ പി രഞ്ജിത്ത്, പി പുരുഷോത്തമന്‍, എന്‍ വി ചന്ദ്രബാബു, എം രതീഷ്, ടി കൃഷ്ണന്‍, സുരേഷ് മാവില എന്നിവര്‍ സംസാരിച്ചു. ഇരിട്ടി തഹസില്‍ദാര്‍ എം ലഷ്മണന്‍ സ്വാഗതം പറഞ്ഞു. 101 അംഗ കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും രൂപികരിച്ചു. ഭാരവാഹികള്‍: കെ കെ ശൈലജ എംഎല്‍എ (ചെയര്‍മാന്‍), എന്‍ ഷാജിത്ത് (കണ്‍വീനര്‍).

Related posts

യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ വീട്ടുമുറ്റത്ത് കണ്ടെത്തി

Aswathi Kottiyoor

വിജയകാന്തിന്റെ സംസ്‌കാര ചടങ്ങിനിടെ നടൻ വിജയ്‌ക്കെതിരെ ചേരുപ്പേറ്;

Aswathi Kottiyoor

‘ട്രാൻസ്ജൻഡറിനെ നാട്ടുകാർ തല്ലിക്കൊന്നു’; കുട്ടികളെ തട്ടികൊണ്ടുപോയെന്നാരോപിച്ചായിരുന്നു മർദനം

Aswathi Kottiyoor
WordPress Image Lightbox