23.8 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • 45 ദിവസം കൊണ്ട് യാചിച്ച് നേടിയത് 2.5 ലക്ഷം രൂപ, വർഷത്തിൽ നേടുന്നത് 20 ലക്ഷം, വീട്, ഭൂമി, കാർ…
Uncategorized

45 ദിവസം കൊണ്ട് യാചിച്ച് നേടിയത് 2.5 ലക്ഷം രൂപ, വർഷത്തിൽ നേടുന്നത് 20 ലക്ഷം, വീട്, ഭൂമി, കാർ…

ഇൻഡോറിൽ യാചകസ്ത്രീ ഒന്നരമാസം കൊണ്ട് നേടിയത് 2.5 ലക്ഷം രൂപ. പൊലീസ് ഇവരെ പിടികൂടി അഭയകേന്ദ്രത്തിലാക്കി. ലവ കുശ സ്ക്വയറിൽ കുട്ടിയുമായി ഭിക്ഷ യാചിക്കുന്നതിനിടയിലാണ് പൊലീസ് ഇവരെ പിടികൂടിയത്. ഇവർ തന്നെയാണ് പൊലീസിനോട് ഒന്നരമാസം കൊണ്ട് 2.5 ലക്ഷം രൂപ താൻ നേടി എന്ന് വെളിപ്പെടുത്തിയത്.

45 ദിവസം കൊണ്ടാണ് താൻ 2.5 ലക്ഷം രൂപ നേടിയത് എന്നാണ് സ്ത്രീയുടെ വെളിപ്പെടുത്തൽ. വെക്കേഷൻ സമയത്ത് അനേകം ആളുകൾ ഉപയോ​ഗിക്കുന്ന പാതയാണിത്. സ്ത്രീയെ കൂടാതെ അവരുടെ ഭർത്താവും മൂന്ന് കുട്ടികളും സമീപത്തായി യാചിക്കുന്നുണ്ടായിരുന്നു. ഒരുപാട് വിശ്വാസികൾ കടന്നു പോകുന്ന മേഖലയായതിനാലാണ് കുടുംബം ഈ പ്രദേശം യാചിക്കാനായി തെരഞ്ഞെടുത്തത് എന്നാണ് പറയുന്നത്. ഇവരുടെ മറ്റ് രണ്ട് കുട്ടികൾ രാജസ്ഥാനിലെ ​ഗ്രാമത്തിൽ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പമാണ് കഴിയുന്നത്. കിട്ടിയ തുകയിൽ ഒരുലക്ഷം അവർക്ക് അയച്ചുകൊടുത്തു. 50,000 രൂപ ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റിട്ടു എന്നും സ്ത്രീ പറയുന്നു.

വർഷത്തിൽ 20 ലക്ഷം രൂപ വരെ കുടുംബത്തിന് കിട്ടുന്നുണ്ടാവണം എന്നാണ് പറയുന്നത്. ഇവർക്ക് വീട്, കാർ, സ്മാർട്ട് ഫോൺ, മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയെല്ലാം ഉണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. എട്ടു വയസുകാരിയായ മകളും പിടികൂടുമ്പോൾ സ്ത്രീക്കൊപ്പം ഉണ്ടായിരുന്നു. മകൾ രാവിലെ മുതൽ ഉച്ചവരെ യാചിച്ച് ദിവസം 600 രൂപ നേടും എന്നാണ് അമ്മ പറയുന്നത്. പിടികൂടുന്ന സമയത്ത് അമ്മയുടെ കയ്യിൽ 19000 രൂപയാണ് ഉണ്ടായിരുന്നത്. അവരെ ഇരുവരെയും പൊലീസ് അഭയകേന്ദ്രത്തിലാക്കി. കുട്ടിയെ പിന്നീട് കുട്ടികൾക്കുള്ള ക്ഷേമകേന്ദ്രത്തിലേക്ക് മാറ്റി. അച്ഛനും മറ്റ് മക്കളും പൊലീസിൽ നിന്നും രക്ഷപ്പെടുകയായിരുന്നു.

ഇൻഡോറിനെ യാചക രഹിത മേഖലയാക്കി മാറ്റാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്. അതിന്റെ ഭാ​ഗമായി ഇവിടെ ഭിക്ഷ യാചിക്കുന്നവരെ പൊലീസ് പിടികൂടുകയും ഒഴിപ്പിക്കുകയും ചെയ്യുന്നുണ്ട്.

Related posts

അഞ്ചലിൽ വാനും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; വാൻ ഡ്രൈവര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

Aswathi Kottiyoor

16 കോടിയുടെ തട്ടിപ്പ്, തമിഴ് നിർമാതാവ് രവീന്ദർ ചന്ദ്രശേഖരൻ അറസ്റ്റിൽ.

Aswathi Kottiyoor

ഭൂമി കുഴിഞ്ഞ് കാണാതായ 48കാരിയേക്കുറിച്ച് വിവരമില്ല, ലഭിച്ചത് ഒരു ചെരിപ്പ് മാത്രം, ബന്ധുക്കളുടെ വിസ നീട്ടി

Aswathi Kottiyoor
WordPress Image Lightbox