22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • തെരുവുനായയുടെ കടിയേറ്റ് മൂന്നരവയസ്സുകാരന് മുഖത്ത് ഗുരുതര പരിക്ക്
Uncategorized

തെരുവുനായയുടെ കടിയേറ്റ് മൂന്നരവയസ്സുകാരന് മുഖത്ത് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ തെരുവ് നായയുടെ കടിയേറ്റ് മൂന്നര വയസുകാരന് ഗുരുതരപരിക്ക്. അതിഥി തൊഴിലാളിയുടെ മകനായ മൂന്നര വയസ്സുകാരന്റെ മുഖത്താണ് തെരുവുനായ കടിച്ചത്. ക്വാർട്ടേഴ്സിന് മുന്നിൽ കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞിന് നായയുടെ കടിയേറ്റത്. തെരുവുനായുടെ ആക്രമണത്തിൽ മറ്റൊരാൾക്കും പരിക്കേറ്റു. കുഞ്ഞിന്റെ മുഖത്തും കൈക്കുമാണ് പരിക്കേറ്റിരിക്കുന്നത്. കുട്ടിയെ ആദ്യം വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ആക്രമിച്ച നായയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. നായുടെ ആക്രമണത്തെ തുടർന്ന് നാട്ടുകാർ ആശങ്കയിലാണ്.

Related posts

ആദ്യം ഒരു ശബ്ദം, പിന്നാലെ രമ്യയുടെ നിലവിളി; ദീപക്ക് വീടിന്റെ പരിസരത്ത് ഒളിച്ചു; നിർണായകം അയൽവാസിയുടെ മൊഴി

Aswathi Kottiyoor

താനൂർ ബോട്ടപകടം: തിരച്ചിൽ തുടരുന്നു, മരിച്ചവരിൽ 7 കുട്ടികളും; ബോട്ടുടമ ഒളിവിൽ

ബഹുജന ധർണ്ണ നടത്തി.

Aswathi Kottiyoor
WordPress Image Lightbox