25.7 C
Iritty, IN
July 20, 2024
  • Home
  • Uncategorized
  • വെട്ടി തിരിഞ്ഞ് പാഞ്ഞ് ഇന്നോവ, അതിസാഹസികമായി പിടികൂടി; സ്റ്റീരിയോ പരിശോധിച്ചപ്പോൾ കണ്ടത് മയക്കുമരുന്ന്
Uncategorized

വെട്ടി തിരിഞ്ഞ് പാഞ്ഞ് ഇന്നോവ, അതിസാഹസികമായി പിടികൂടി; സ്റ്റീരിയോ പരിശോധിച്ചപ്പോൾ കണ്ടത് മയക്കുമരുന്ന്

തൃശൂര്‍: തൃശൂര്‍ കേന്ദ്രീകരിച്ച് നടത്തിയ ലഹരി വേട്ടയില്‍ ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി മൂന്ന് യുവാക്കളെ പിടികൂടിയെന്ന് എക്‌സൈസ്. ആലുവ കടങ്ങല്ലൂര്‍ സ്വദേശികളായ നിധിന്‍ ജേക്കബ് (26), വിഷ്ണു കെ ദാസ് (26), പാലറ സ്വദേശി മുഹമ്മദ് ഷാഫി (25) എന്നിവരെയാണ് പിടികൂടിയത്. എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ അസി. എക്സൈസ് കമ്മീഷണര്‍ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി കടത്ത് സംഘത്തെ അതിസാഹസികമായി പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു.

മയക്കുമരുന്നുമായി ഇന്നോവ കാറില്‍ വന്ന സംഘം കുതിരന്‍ ഭാഗത്തു വച്ചു എക്‌സൈസ് സംഘത്തെ കണ്ട് വെട്ടി തിരിഞ്ഞ് പഴയന്നൂര്‍ ഭാഗത്തേക്ക് ഓടിച്ചു പോയി. വിവരം അറിഞ്ഞു പഴയന്നൂര്‍ എക്‌സൈസ് റേഞ്ച് സംഘവും തൃശൂര്‍ സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടറുടെ സംഘവും സ്റ്റേറ്റ് സ്‌ക്വാഡിനൊപ്പം ചേര്‍ന്ന് ഇന്നോവ തടഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുത്തു. കാര്‍ പരിശോധിച്ചപ്പോഴാണ് ഡാഷ് ബോര്‍ഡില്‍ സ്റ്റീരിയോയുടെ ഉള്‍ഭാഗത്തായി ഒളിപ്പിച്ചു വച്ചിരുന്ന 100 ഗ്രാം മെത്താംഫിറ്റമിന്‍ കണ്ടെടുത്തത്. ആന്ധ്ര, ഒറീസ, കര്‍ണാടക സംസ്ഥാനങ്ങളിലെ ലഹരി മാഫിയയുമായി നിരന്തര സമ്പര്‍ക്കമുള്ള ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളിലും നര്‍കോട്ടിക് കേസുകളിലും പ്രതികളാണെന്ന് എക്‌സൈസ് അറിയിച്ചു. ചാവക്കാട് കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related posts

‘എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധി; 200 കൊല്ലംകൊണ്ട് ശരിയാവുമായിരിക്കും’; കൊച്ചിയിലെ റോഡുകളെ പരിഹസിച്ച്‌ ഹൈക്കോടതി

Aswathi Kottiyoor

കണിച്ചാര്‍ ഗ്രാമപഞ്ചായത്ത്, കണിച്ചാര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കാന്‍സര്‍ ബോധവത്കരണ ക്ലാസും കൈപുസ്തക പ്രകാശനവും നടത്തി

Aswathi Kottiyoor

താൻ നിരപരാധി, സിപിഎം നേതൃത്വത്തെ ബോധ്യപ്പെടുത്തും: തൊടുപുഴ നഗരസഭാ അധ്യക്ഷ പദം രാജിവെക്കില്ലെന്ന് സനീഷ് ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox