24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ബിജെപിക്ക് ഒരു വർഷത്തിനിടെ ഇലക്ട്റൽ ബോണ്ട് വഴി കിട്ടിയത് 1300 കോടി; കോൺഗ്രസിന് അതിന്റെ ഏഴിലൊന്ന് മാത്രം
Uncategorized

ബിജെപിക്ക് ഒരു വർഷത്തിനിടെ ഇലക്ട്റൽ ബോണ്ട് വഴി കിട്ടിയത് 1300 കോടി; കോൺഗ്രസിന് അതിന്റെ ഏഴിലൊന്ന് മാത്രം

ദില്ലി: 2022-23 സാമ്പത്തിക വർഷം ഇലക്ട്റൽ ബോണ്ടുകളിലൂടെ ലഭിച്ചത് ഏകദേശം 1300 കോടി രൂപ. ഇതേ കാലയളവിൽ കോണ്‍ഗ്രസിന് ഇലക്ടറൽ ബോണ്ടുകളിലൂടെ കിട്ടിയതാവട്ടെ ഇതിന്റെ ഏഴിലൊന്ന് തുക മാത്രവും. 2022-23 സാമ്പത്തിക വര്‍ഷം ബിജെപിക്ക് സംഭവനയായി ആകെ കിട്ടിയത് 2120 കോടി രൂപയാണ്. ഇതിന്റെ 61 ശതമാനവും ഇലക്ടറൽ ബോണ്ടുകളിലൂടെയാണ്.

തെര‍ഞ്ഞെടുപ്പ് കമ്മീഷന് ബിജെപി സമർപ്പിച്ച ഓഡിറ്റ് ചെയ്ത വാർഷിക കണക്കുകളിലാണ് ലഭിച്ച സംഭാവനകളുടെ വിവരങ്ങളുള്ളത്. 2021-22 വ‍ർഷം ബിജെപിക്ക് ലഭിച്ച ആകെ സംഭാവന 1775 കോടിയായിരുന്നു. ആകെ വരുമാനം 1917 കോടിയും. ഇതാണ് ഈ വർഷം ആകെ സംഭാവന 2120 കോടി രൂപയായും ആകെ വരുമാനം 2360.8 കോടിയായും ഉയർന്നത്. അതേസമയം ഇലക്ടറൽ ബോണ്ടുകളിലൂടെ കോൺഗ്രസിന് കിട്ടിയ തുക കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞിരിക്കുകയാണ്. 2021-22ൽ ആകെ 236 കോടിയായിരുന്നു കിട്ടിയതെങ്കിൽ 2022-23 വ‌ർഷത്തിൽ ഇത് 171 കോടിയായി കുറഞ്ഞു. നിലവിൽ കോൺഗ്രസും ബിജെപിയുമാണ് അംഗീകൃത ദേശീയ രാഷ്ട്രീയ പാർട്ടികൾ.

സംഭാവനകള്‍ക്ക് പുറമെ പലിശ ഇനത്തിൽ ബിജെപിക്ക് 237 കോടി രൂപ കിട്ടിയെന്നും കണക്കുകള്‍ പറയുന്നു. 2021-22 വര്‍ഷം ഇത് 135 കോടിയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച ചെലവുകളിൽ ബിജെപി വിമാനങ്ങളും ഹെലികോപ്റ്ററുകളും വാടകയ്ക്ക് എടുക്കാൻ കഴിഞ്ഞ വർഷം ചെലഴിച്ചത് 78.2 കോടി രൂപയായിരുന്നു. 2021-22 വര്‍ഷം 117.4 കോടിയായിരുന്നു ഈയിനത്തിലെ ചെലവ്. സ്ഥാനാർത്ഥികൾക്കുള്ള സാമ്പത്തിക സഹായം എന്ന ഇനത്തിൽ 76.5 കോടിയാണ് കഴിഞ്ഞ വ‍ർഷം ബിജെപി ചെലവഴിച്ചിരിക്കുന്നത്.

Related posts

ദേവസ്വം ബോര്‍ഡിന്‍റെ നിലയ്ക്കലിലെ പമ്പിൽ ഇന്ധനം ഇല്ല; പ്രതിസന്ധി, ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകര്‍ ദുരിതം

Aswathi Kottiyoor

അഴിമതിയിൽ ഡോക്ടറേറ്റ് എടുത്ത ചിലർ സർവീസിലുണ്ട്, അവരതിന് പ്രയാസം നേരിടേണ്ടിവരും: മുഖ്യമന്ത്രി

Aswathi Kottiyoor

മോഷണം പോയ 20 പവൻ സ്വർണം മൂന്നാം ദിവസം വീട്ടിലെ കുപ്പത്തൊട്ടിയിൽ, കിട്ടിയത് വീട്ടുജോലിക്കാരിക്ക്, വൻ ട്വിസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox