24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കേരളത്തിൽ 226 പേർക്ക് റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ്; ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെ ഗ്രാൻഡ്
Uncategorized

കേരളത്തിൽ 226 പേർക്ക് റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ്; ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെ ഗ്രാൻഡ്

കൊച്ചി: റിലയൻസ് ഫൗണ്ടേഷൻ അണ്ടർഗ്രാജുവേറ്റ് സ്‌കോളർഷിപ്പുകൾക്കായി രാജ്യവ്യാപകമായ അപേക്ഷകളിൽനിന്ന് അയ്യായിരം വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. കേരളത്തിൽ നിന്ന് അപേക്ഷിച്ച 226 പേർക്ക് സ്‌കോളർഷിപ്പ് ലഭിച്ചു. ഉന്നതവിദ്യാഭ്യാസത്തിനായുള്ള ഇന്ത്യയിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ സ്കോളർഷിപ്പ് സംരംഭങ്ങളിലൊന്നായ റിലയൻസ് ഫൗണ്ടേഷൻ യു.ജി സ്‌കോളർഷിപ്പ് ബിരുദ വിദ്യാർത്ഥികൾക്ക് രണ്ട് ലക്ഷം രൂപ വരെ ഗ്രാന്റ് നൽകുകയും ഒപ്പം റിലയൻസ് ഫൗണ്ടേഷന്റെ പൂർവ്വ വിദ്യാർത്ഥി ശൃംഖലയുടെ ഭാഗമാകാനുള്ള അവസരവും നൽകുന്നു.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 5,500 ലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 58,000 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അപേക്ഷിച്ചു. ചിട്ടയായ യോഗ്യത മൂല്യനിർണയ പ്രക്രിയയിലൂടെയാണ് അന്തിമ 5000 പേരെ തിരഞ്ഞെടുത്തത്. അഭിരുചി പരീക്ഷയിലെ പ്രകടനവും അവരുടെ 12-ാം ക്ലാസിലെ മാർക്കും അടിസ്ഥനമായി. തെരഞ്ഞെടുക്കപ്പെട്ട 75 ശതമാനം വിദ്യാർത്ഥികളുടെയും വാർഷിക കുടുംബ വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയാണ്. ഫലം അറിയാൻ, അപേക്ഷകർക്ക് www.reliancefoundation.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ഇതുവരെ ആകെ 23,136 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ടെന്ന് റിലയൻസ് ഫൗണ്ടേഷൻ അറിയിച്ചു. ഇതിൽ 48 ശതമാനം പെൺകുട്ടികളും 3,001 പേർ വികലാംഗ വിദ്യാർത്ഥികളുമാണ്. കൊമേഴ്‌സ്, ആർട്സ്, ബിസിനസ്/മാനേജ്‌മെന്റ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, സയൻസ്, മെഡിസിൻ, നിയമം, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ആർക്കിടെക്ചർ, എഞ്ചിനീയറിംഗ്/ടെക്‌നോളജി എന്നിവയുൾപ്പെടെ എല്ലാ സ്ട്രീമുകളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ ഇവരിൽ ഉൾപ്പെടുന്നു

1996 മുതലാണ് റിലയൻസ് സ്കോളർഷിപ്പുകൾ തുടങ്ങിയത്. അടുത്ത 10 വർഷത്തിനുള്ളിൽ 50,000 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകുമെന്ന് 2022ൽ റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി പ്രഖ്യാപിച്ചിരുന്നു.

Related posts

നവകേരള സദസ്സിന്‍റെ ക്ഷണക്കത്ത് അച്ചടിച്ചതിന് 7.47 കോടി; ആകെ കരാര്‍ 9.16 കോടിക്ക്, തുക അനുവദിച്ച് സര്‍ക്കാര്‍

Aswathi Kottiyoor

മകളെ സ്കൂളിലാക്കി വീട്ടിലേക്ക് മടങ്ങവേ ബൈക്കിടിച്ച് വീഴ്ത്തി, റിട്ട. ഡെപ്യൂട്ടി ലേബർ ഓഫിസർക്ക് ദാരുണാന്ത്യം

Aswathi Kottiyoor

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം: പവന് 400 രൂപ കുറഞ്ഞു.*

Aswathi Kottiyoor
WordPress Image Lightbox