24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • രാജ്യത്ത് 96.88 കോടി വോട്ടർമാർ; കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
Uncategorized

രാജ്യത്ത് 96.88 കോടി വോട്ടർമാർ; കണക്കുകൾ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വോട്ടർമാരുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. 96.88 കോടി വോട്ടർമാരാണ് ഇത്തവണ വോട്ട് ചെയ്യുക. തെരഞ്ഞെടുപ്പ് പ്രഖ്യാപന നടപടിയുടെ ഭാഗമായാണ് കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ തവണത്തേക്കാൾ 7.2 കോടി വോട്ടർമാരുടെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പുറത്തുവിട്ടുകൊണ്ട് പറഞ്ഞു. 49.71 കോടി പുരുഷ വോട്ടർമാരും 47.15 കോടി സ്ത്രീ വോട്ടർമാരുമാണ് ഇത്തവണ വോട്ട് ചെയ്യുക. 48,000 പേർ ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നുണ്ട്.

18-19 വയസിനിടിയുള്ളവരായി 1.84 കോടി വോട്ടർമാരും 20-29 ഇടയിലുള്ളവരായി 19.74 കോടി വോട്ടർമാരും 80 കഴിഞ്ഞവരിൽ 1.85 കോടി പൗരന്മാരും വോട്ടർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആകെ വോട്ടർമാരിൽ പുരുഷ വോട്ടർമാരാണ് കൂടുതലുള്ളത്

Related posts

സ്കൂളുകളിൽ ശനി പ്രവൃത്തിദിനമാക്കാൻ നീക്കം: എതി‍ർത്ത് അധ്യാപക സംഘടനകൾ

Aswathi Kottiyoor

‘2-ാം പിണറായി സർക്കാർ പോര’; പ്രതിപക്ഷത്തിന്‍റെ കഴിവില്ലായ്മയാണ് ഈ സർക്കാരിന്‍റെ നേട്ടമെന്ന് വെള്ളാപ്പള്ളി

Aswathi Kottiyoor

ഇന്ന് ദേശീയ ശിശുദിനം, കുട്ടികളുടെ പ്രിയപ്പെട്ട ചാച്ചാജിയുടെ ജന്മദിനം

Aswathi Kottiyoor
WordPress Image Lightbox