24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *കേളകം ഗ്രാമപഞ്ചായത്ത് കായിക ഉപകരണങ്ങൾ വിതരണം ചെയ്തു.*
Uncategorized

*കേളകം ഗ്രാമപഞ്ചായത്ത് കായിക ഉപകരണങ്ങൾ വിതരണം ചെയ്തു.*


കേളകം: പ്ലേ ഫോർ ഹെൽത്തി പദ്ധതിയുടെ ഭാഗമായി കേളകം ഗ്രാമപഞ്ചായത്ത്, പഞ്ചായത്തിലെ പട്ടികവർഗ്ഗ ക്ലബ്ബുകൾക്കും ഗവൺമെന്റ് സ്കൂളുകൾക്കും കായികോപകരണങ്ങൾ വിതരണം ചെയ്തു. സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പരിപാടി കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി റ്റി അനീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എം വി മാത്യു അധ്യക്ഷത വഹിച്ചു. കേളകം ഗ്രാമപഞ്ചായത്ത് സ്പോർട്സ് അക്കാദമിയുടെ സഹകരണത്തോടുകൂടി സംഘടിപ്പിക്കുന്ന ഫുട്ബോൾ പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ സാന്നിധ്യത്തിലായിരുന്നു കായിക ഉപകരണങ്ങളുടെ വിതരണം. ഫുട്ബോൾ, വോളിബോൾ, ബൂട്സ് എന്നിവയാണ് വിതരണം ചെയ്തത്. കേളകം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമ്മി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത ഗംഗാധരന്‍, സി ഡി എസ് ചെയർപേഴ്സൺ രജനി, സ്പോർട്സ് അക്കാദമി കൺവീനർ വിജയപ്രസാദ്, കെറ്റ്സ് കൺവീനർ പി എം രമണൻ, കോച്ച് അനീഷ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഇമ്പ്ലിമെന്റിംഗ് ഓഫീസർ ബാബു മാസ്റ്റർ സ്വാഗതവും ഫിസിക്കൽ എജുക്കേഷൻ അധ്യാപകൻ വിപിൻ ആന്റണി നന്ദിയും പറഞ്ഞു.

Related posts

തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി. സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു

Aswathi Kottiyoor

ചെന്നൈയിൽ ട്രെയിനിൽ‌ നിന്നും 4 കോടി രൂപ പിടിച്ചു; ബിജെപി പ്രവർത്തകൻ അടക്കം 4 പേർ അറസ്റ്റിൽ

Aswathi Kottiyoor

ബിലീവേഴ്സ് ഇസ്റ്റേൺ ചർച്ച് അധ്യക്ഷൻ മാർ അത്തനേഷ്യസ് യോഹാൻ അന്തരിച്ചു

WordPress Image Lightbox