24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • എല്ലാം ഒരു ജീവൻ രക്ഷിക്കാൻ; മുംബൈയിൽ ട്രെയിൻ തള്ളിമാറ്റി യാത്രക്കാർ
Uncategorized

എല്ലാം ഒരു ജീവൻ രക്ഷിക്കാൻ; മുംബൈയിൽ ട്രെയിൻ തള്ളിമാറ്റി യാത്രക്കാർ

ഒരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി ഒരുകൂട്ടം ആളുകൾ ചേർന്ന് ട്രെയിൻ തള്ളുന്ന രം​ഗം നിങ്ങളെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു കാഴ്ചയാണ് ഇപ്പോൾ നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിക്കുന്നത്. സംഭവം നടന്നത് മുംബൈയിലാണ്.

ഒരു യാത്രക്കാരൻ‌ ട്രെയിനിന്റെ അടിയിൽ വീണതിനെ തുടർന്നാണ് മറ്റ് യാത്രക്കാരെല്ലാവരും ചേർന്ന് ട്രെയിൻ തള്ളിയത്. നവി മുംബൈയിലെ വാഷി സ്റ്റേഷനിൽ തിങ്കളാഴ്ചയാണ് ഈ സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ട്രെയിനിനും പ്ലാറ്റ്‍‍ഫോമിനും ഇടയിലുള്ള ചെറിയ ​വിടവിൽ കൂടി യാത്രക്കാരൻ ട്രെയിനിന് അടിയിലേക്ക് വീണുപോവുകയായിരുന്നു.

സിസിടിവി ഫൂട്ടേജ് പ്രകാരം പ്ലാറ്റ്‍ഫോമിന്റെ സൈഡിൽ ചാരി നിൽക്കുകയായിരുന്നു ഇയാൾ. ഇയാളെ ട്രെയിൻ കുറച്ച് മീറ്റർ വലിച്ചിഴച്ച് കൊണ്ടുപോയി എന്നും റിപ്പോർട്ടുകൾ പറയുന്നു. പിന്നീടാണ് ഇയാളെ രക്ഷിക്കുന്നതിന് വേണ്ടി ആളുകൾ ചേർന്ന് ട്രെയിൻ തള്ളുന്നത്. വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമുകളിൽ പങ്കുവച്ചിരിക്കുന്ന വീഡിയോകളിൽ ആളുകൾ ഒരുമിച്ച് ട്രെയിൻ തള്ളിനീക്കാൻ ശ്രമിക്കുന്നത് കാണാം.

Related posts

സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; പുതിയ പാർട്ടി പ്രഗതിശീൽ കോൺഗ്രസ്

Aswathi Kottiyoor

ഒക്ടോബർ 9;ചെഗുവേര രക്തസാക്ഷി ദിനം.

Aswathi Kottiyoor

ആഗോള സാഹചര്യം അവഗണിച്ച് വിപണിയില്‍ നേട്ടം: നിഫ്റ്റി 18,300 പിന്നിട്ടു.

Aswathi Kottiyoor
WordPress Image Lightbox