24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • തില്ലങ്കേരി പെരിങ്ങാനം മടപ്പുരയിൽ കോലധാരിക്ക് ക്രൂരമർദ്ദനമെന്ന വാർത്ത വ്യാജം
Uncategorized

തില്ലങ്കേരി പെരിങ്ങാനം മടപ്പുരയിൽ കോലധാരിക്ക് ക്രൂരമർദ്ദനമെന്ന വാർത്ത വ്യാജം

പേരാവൂർ : പെരിങ്ങാനം മടപ്പുരയിൽ  കെട്ടിയാടിയ കൈതച്ചാമുണ്ഡി തെയ്യവുമായി പുറത്ത് വരുന്ന വാർത്തകൾ തെറ്റാണെന്ന് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  കൈതച്ചാമുണ്ടി തെയ്യം കെട്ടിയ കോലധാരിക്ക് ക്രൂരമർദ്ദനം എന്നായിരുന്നു ദൃശ്യ-സമൂഹമാധ്യമങ്ങളിൽ വന്ന വീഡിയോ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നത്. 

കൈത മുറിക്കാനായി തെയ്യം ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് ഭയന്നോടി തിക്കിലും തിരക്കിലും പെട്ട് ഒരു കുട്ടിക്ക് പരിക്ക് പറ്റിയിരുന്നു. കുട്ടിയുടെ ബന്ധുക്കൾ ബഹളം വെക്കുകയും ക്ഷേത്രക്കമ്മറ്റി ഭാരവാഹികൾ തെയ്യത്തിനെ വട്ടം പിടിച്ച് ആൾക്കൂട്ടത്തിൽ നിന്നും പുറത്തേക്ക് എത്തിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ ഇതിനെ കോലധാരിയെ നാട്ടുകാർ കൈയ്യേറ്റം ചെയ്തു എന്ന രീതിയിൽ വ്യാജമായ വാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നു. 

ഇതിന് ശേഷം മണിക്കൂറുകൾ കഴിഞ്ഞ് എല്ലാ ചടങ്ങുകളും പൂർത്തീകരിച്ചാണ് തെയ്യം മുടിയഴിച്ചത്. ചടങ്ങുകളുടെ അവസാന ഭാഗത്ത് തെയ്യത്തെ എടുത്ത് കൊണ്ടുപോകുന്ന വീഡിയോ എഡിറ്റ് ചെയ്താണ് വ്യാജ ദൃശ്യമുണ്ടാക്കി ചിലർ പ്രചരിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു . നല്ല രീതിയിൽ നടത്തി വന്ന തെയ്യക്കമ്മറ്റിയേയും കോലധാരിയേയും അപകീർത്തിപ്പെടുത്താൻ ചിലർ മന:പൂർവ്വം വീഡിയോ പ്രചരിപ്പിച്ചതാണെന്നും കോലധാരിക്കും സമുദായത്തിനും ഉണ്ടായ മനോവിഷമത്തിൽ ഖേദിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ കോലധാരി മുകേഷ് പണിക്കർ, ക്ഷേത്രം ഭാരവാഹി കെ.നാരായണൻ, സി.ബിജു,സി.വി.എസ് വിജേഷ്, പി.ഷോബിൻ ദാസ് എന്നിവർ സംസാരിച്ചു.

Related posts

പഞ്ചായത്ത് ഭരണം അട്ടിമറിക്കാന്‍ മൂന്ന് ലക്ഷംവരെ വാഗ്ദാനം; ശബ്ദരേഖയുമായി കോണ്‍ഗ്രസ് |

Aswathi Kottiyoor

വിവാദങ്ങൾക്ക് പിന്നാലെ വനിതാ ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി.ടി ഉഷ

കാപ്പാ സ്പെഷ്യൽ ഡ്രൈവ്: എറണാകുളം റൂറൽ ജില്ലയിൽ മൂന്ന് പേര്‍ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox