24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് ചാടി
Uncategorized

കോട്ടയത്ത് ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് ചാടി


കോട്ടയം അപ്പാഞ്ചിറയിൽ ഓടുന്ന ട്രെയിനിൽ നിന്നും യുവാവ് പുറത്തേക്ക് ചാടി. കൊല്ലം സ്വദേശി അൻസറാണ് ചാടിയത്. വേണാട് എക്സ്പ്രസിൽ നിന്നുമാണ് ചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റെയിൽവേ പൊലീസ് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് ട്രെയിനിന്റെ വാതിൽ വഴി പുറത്തേക്ക് ചാടുകയായിരുന്നു.കോട്ടയം മെഡിക്കൽ കോളജിലാണ് യുവാവ് നിലവിൽ ഉള്ളത്. ആരോഗ്യനില മെച്ചപ്പെട്ടുവരുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ട്രെയിനിന്റെ വാതിൽ പടിയിൽ നിന്ന് അപകടകരമായ രീതിയിലാണ് അൻസാർ യാത്ര ചെയ്തിരുന്നത്. ഇത് കണ്ട യാത്രക്കാരും ഇയാൾക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. എന്തുകൊണ്ടാണ് ചാടിയത് എന്നതിനെ പറ്റിയുള്ള വിവരങ്ങൾ റെയിൽവേ പൊലീസ് അന്വേഷിച്ചുവരികെയാണ്.

Related posts

നടുക്കടലിൽ മത്സ്യത്തൊഴിലാളികൾ തമ്മിൽ അടി; ഒരാൾ കൊല്ലപ്പെട്ടു, ഒരാളെ കാണാനില്ല

Aswathi Kottiyoor

പൂളക്കുറ്റി പ്രകൃതി സംരക്ഷണ സമിതി തെറ്റായ പ്രസ്താവന തിരുത്തിയില്ലെങ്കിൽ നിയമനടപടി; സി.പി.എം

Aswathi Kottiyoor

അതിര്‍ത്തിയില്‍ അനധികൃത മദ്യവില്‍പന; കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ മലയാളികളുടെ ഒഴുക്ക്

Aswathi Kottiyoor
WordPress Image Lightbox