24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഫെബ്രുവരി 13 ലെ കടമുടക്കസമരം വൻകിട കുത്തകകളെ സഹായിക്കാൻ വേണ്ടി മാത്രമാണെന്ന് യുണൈറ്റഡ് ‌മർച്ചൻ്റ്സ് ചേമ്പർ
Uncategorized

ഫെബ്രുവരി 13 ലെ കടമുടക്കസമരം വൻകിട കുത്തകകളെ സഹായിക്കാൻ വേണ്ടി മാത്രമാണെന്ന് യുണൈറ്റഡ് ‌മർച്ചൻ്റ്സ് ചേമ്പർ


ഫെബ്രുവരി 13 ന് സംസ്ഥാനത്തെ വ്യാപാര മേഖലയിൽ ഒരു സംഘടന പ്രഖ്യാപിച്ച കടയടപ്പ് സമരം തീർത്തും അനവസരത്തിലും ചെറുകിട വ്യാപാര മേഖലയെ തകർക്കാനും മാത്രമാണെന്ന് യുണൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

വ്യാപാര മാന്ദ്യം മൂലം വലിയ പ്രതിസന്ധിയിൽ അകപ്പെട്ട സംസ്ഥാനത്തെ വ്യാപാര മേഖലയിൽ ഒരു ദിവസത്തെ കടയടപ്പ് സമരം നടത്തി ഉള്ള വരുമാനത്തെ ഇല്ലാതാക്കുകയും ഒപ്പം തന്നെ വൻകിട കുത്തകകൾക്ക് കട തുറന്ന് കച്ചവടം ചെയ്യാനും അത്തരം സ്ഥാപനങ്ങളെ ജനങ്ങൾക്ക് മുന്നിൽ പരസ്യപ്പെടുത്താനുമുള്ള അവസരം ഒരുക്കി കൊടുക്കുക എന്നത് മാത്രമാണ് സമരം കൊണ്ട് സാധ്യമാകുന്നത്. അതുകൊണ്ട് തന്നെ ഫെബ്രുവരി 13 ന് കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് യു എം സി പ്രഖ്യാപിച്ചു.

വ്യാപാര സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. സമരം പ്രഖ്യാപിച്ച സംഘടന മുന്നോട്ട് വെച്ച സമരകാരണങ്ങൾ അതിൽ ചിലത് മാത്രമാണ്. ഇന്നത്തെ സാഹചര്യത്തിൽ കടകൾ അടച്ചിടുന്നത് നിലവിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമാക്കും. സംസ്ഥാന ബജറ്റിൽ പോലും വ്യാപാര മേഖലയെ സംരക്ഷിക്കാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. പ്രശ്‌നപരിഹാരങ്ങൾക്ക് മന്ത്രിമാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് ചർച്ച ചെയ്യുന്നതിന്നും യോഗം തീരുമാനിച്ചു.

സംസ്ഥാന പ്രസിഡൻ്റ് ജോബി വി. ചുങ്കത്ത് അധ്യക്ഷത വഹിച്ചു. ട്രഷറർ പി.എം.എം. ഹബീബ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി.കെ. ഹെൻട്രി, ടോമി കുറ്റിയാങ്കൽ, നിജാം ബഷി കൊല്ലം, സി.വി. ജോളി ചക്കിയേത്ത്, റഷീദ് കോഴിക്കാട്, ബിജു എറണാകുളം, കുട്ടി മണ്ണാർക്കാട്, ഓസ്റ്റിൻ ബെന്നൻ, എം. ഉണ്ണികൃഷ്‌ണൻ, ഫിറോസ് ബാബു, കെ.ആർ. ചന്ദ്രൻ, കെ. ഗോകുൽദാസ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

നാല് ദിവസങ്ങൾക്ക് ശേഷം സ്വർണവില ഉയർന്നു; കൂടെ കൂടി വെള്ളിയുടെ വിലയും

Aswathi Kottiyoor

20+20=20! എസ്എസ്എല്‍സി മൂല്യനിര്‍ണയത്തില്‍ വീണ്ടും അധ്യാപകന്‍റെ കണക്ക് തെറ്റി; ബാലാവകാശ കമ്മീഷന് പരാതി

Aswathi Kottiyoor

കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നയിക്കുന്ന സമരാഗ്‌നി യാത്ര ഇന്ന് കോട്ടയം ജില്ലയിൽ

Aswathi Kottiyoor
WordPress Image Lightbox