24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഇരിട്ടിയിൽ മിൽമ ബൂത്ത് കുത്തി തുറന്ന് മോഷണം
Uncategorized

ഇരിട്ടിയിൽ മിൽമ ബൂത്ത് കുത്തി തുറന്ന് മോഷണം

ഇരിട്ടി : ഇരിട്ടി കൂട്ടുപുഴ റോഡിൽ പൊതുമരാമത്ത് വകുപ്പ് ഗസ്റ്റ് ഹൗസിനും പോലീസ് സ്റ്റേഷനും സമീപം പ്രവർത്തിക്കുന്ന മിൽമ ബൂത്ത് ഇന്നലെ രാത്രി കുത്തി തുറന്ന് മോഷണം . മിൽമ ബൂത്തിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചത് . രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സംഭവം കട ഉടമയുടെ ശ്രദ്ധയിൽ പെട്ടത് .

മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന നാണയങ്ങൾ കൂടാതെ ആയിരം രൂപയിൽ അധികം വരുന്ന നോട്ടുകളും മാത്രമാണ് മോഷണം പോയത് . തിരക്കേറിയ അന്തർ സംസ്ഥാന പാതയിൽ ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്താണ് മോഷണം നടന്നത് . കൂടുതൽ പണം ബൂത്തിനുള്ളിൽ സൂക്ഷിക്കാതിരുന്നത് വലിയ നഷ്ടം സംഭവിക്കാതെ രക്ഷപ്പെട്ടതായി കട ഉടമ ബാബു പറഞ്ഞു . കട ഉടമ പോലീസിൽ പരാതി നൽകി.

Related posts

രോഹിത്തിന്റെ വെടിക്കെട്ട് സെഞ്ച്വറിയും രക്ഷിച്ചില്ല ;ചെന്നൈയ്‌ക്കെതിരെ മുംബൈയ്ക്ക് തോല്‍വി

Aswathi Kottiyoor

തേനീച്ച കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം; മരണം സംഭവിച്ചത് ചികിത്സയിലിരിക്കെ

Aswathi Kottiyoor

ബെംഗളൂരു സ്ഫോടനത്തിൽ ഒരാൾ കസ്റ്റഡിയിൽ

Aswathi Kottiyoor
WordPress Image Lightbox