21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • പഴയ ട്രെയിൻ കോച്ചുകൾ പുതിയ റെസ്റ്റോറന്റുകളാക്കി മറ്റും; പദ്ധതിയുമായി റെയിൽവേ
Uncategorized

പഴയ ട്രെയിൻ കോച്ചുകൾ പുതിയ റെസ്റ്റോറന്റുകളാക്കി മറ്റും; പദ്ധതിയുമായി റെയിൽവേ

പഴയതും ഉപയോഗിക്കാൻ സാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മറ്റും. പദ്ധതിയുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം.പഴയ കോച്ചുകൾ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിക്കാണ് റെയിൽവേ രൂപം നൽകുന്നത്.

ഇതോടെ, പഴയ കോച്ചുകൾ മുഖം മിനുക്കി, പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നതാണ്. റെയിൽവേയുടെ പുതിയ സംരംഭം അധികം വൈകാതെ തന്നെ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായാണ് കോച്ചുകളിലെ റസ്റ്റോറന്റുകൾ പ്രവർത്തിക്കുക.ഒരേസമയം 48 പേർക്ക് വരെ ഭക്ഷണം കഴിക്കാൻ സാധിക്കുന്ന വിശാലമായ സൗകര്യം ട്രെയിനുള്ളിൽ ഉണ്ടാകും. രുചികരമായ നോർത്ത്, സൗത്ത് ഇന്ത്യൻ ഭക്ഷണങ്ങൾ ലഭ്യമാക്കുന്നതാണ്. പരീക്ഷണാടിസ്ഥാനത്തിൽ അന്ധേരി റെയിൽവേ സ്റ്റേഷനിൽ ഇവ നടപ്പാക്കിയിട്ടുണ്ട്. വെസ്റ്റേൺ റെയിൽവേയാണ് ഇവ അവതരിപ്പിച്ചത്.

Related posts

സംസ്ഥാനത്ത് മുഹറം പ്രമാണിച്ചുള്ള പൊതു അവധി ഇന്ന്

Aswathi Kottiyoor

പത്രപരസ്യ വിവാദം: ‘വ്യാജപരസ്യങ്ങളിൽ വീഴുന്നവരല്ല പാലക്കാട് വോട്ടർമാർ’; പ്രതികരണവുമായി വി കെ ശ്രീകണ്ഠന്‍

Aswathi Kottiyoor

അന്ന്‌ ആടുകളെ വിറ്റ പണം,ഇന്ന്‌ ചായക്കടയിലെ വരുമാനം

Aswathi Kottiyoor
WordPress Image Lightbox