23.2 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • *ചിക്കൻ സ്റ്റാൾ നടത്തിപ്പിൻ്റെ മറവിൽ ഡ്രൈ ഡേ ദിനത്തിൽ മദ്യവില്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി*
Uncategorized

*ചിക്കൻ സ്റ്റാൾ നടത്തിപ്പിൻ്റെ മറവിൽ ഡ്രൈ ഡേ ദിനത്തിൽ മദ്യവില്പന നടത്തിയയാളെ പേരാവൂർ എക്സൈസ് പിടികൂടി*

പേരാവൂർ:ഫെബ്രുവരി ഒന്നിന് ഡ്രൈ ഡേ ദിനത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കൊട്ടിയൂർ താഴെ പാൽച്ചുരം സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു.താഴെ പാൽച്ചുരത്തെ ഇലവുങ്കുടിയിൽ വീട്ടിൽ കുഞ്ഞാവ എന്ന ഡിജോ ഡേവിഡ് (35) ആണ് പേരാവൂർ എക്‌സൈസിന്റെ പിടിയിലായത്. കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ മലയൻസ് ചിക്കൻ സ്റ്റാളിൻ്റെ മറവിൽ വ്യാപകമായി അനധികൃത മദ്യവില്പന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ പ്രിവൻ്റീവ് ഓഫീസർ സുകേഷ് വണ്ടിച്ചാലിൽ നൽകിയ രഹസ്യവിവരത്തെ തുടർന്ന് അമ്പായത്തോട് – പറങ്കിമല റോഡിലെ ചിക്കൻ സ്റ്റാളിൽ നടത്തിയ പരിശോധനയിൽ 700 ml. ഇന്ത്യൻ നിർമിത വിദേശ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച 600/- രൂപയും പിടിച്ചെടുത്തു. ഇയാളെ തുടർനടപടികൾക്കായി കൂത്തുപറമ്പ് JFCM കോടതി മുൻപാകെ ഹാജരാക്കി. 14 ദിവസ റേത്തേക്ക് റിമാൻ്റ് ചെയ്തു!
അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എം ബി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ പത്മരാജൻ, ഗ്രേഡ് പ്രിവന്റിവ്‌ ഓഫീസർമാരായ സി എം ജയിംസ്, ശ്രീധരൻ ചെന്നപ്പൊയിൽ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷീജ കാവളാൻ, എക്സൈസ് ഡ്രൈവർ ധനീഷ് സി എന്നിവർ പങ്കെടുത്തു.

Related posts

സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യത്തിന് രണ്ട് തട്ടിലുള്ള നികുതി വേണമെന്ന് ജിഎസ്ടി കമ്മീഷണറുടെ ശുപാര്‍ശ

Aswathi Kottiyoor

ഇതാണ് ആ രേഖകള്‍, വാഹനത്തില്‍ സൂക്ഷിക്കേണ്ടവ!

Aswathi Kottiyoor

സ്‌കൂളിലെ കൗണ്‍സിലിങില്‍ പെണ്‍കുട്ടിയുടെ പരാതി; പിന്നാലെ യുവാവ് പീഡന കേസില്‍ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox