24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • അമ്പെയ്ത് കണ്ണൂരുകാരി ബബിത ബാലൻ സ്വർണ്ണ നേടി.
Uncategorized

അമ്പെയ്ത് കണ്ണൂരുകാരി ബബിത ബാലൻ സ്വർണ്ണ നേടി.

കൊട്ടിയൂർ: ബാംഗ്ലൂർ കോറമംഗല സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടന്ന പന്ത്രണ്ടാമത് ഓൾ ഇന്ത്യ പോലീസ് ഗെയിംസ് ആർച്ചറി ചാമ്പ്യൻ ഷിപ്പിൽ അസം റൈഫിൾസ് ടീമിനായി മത്സരിച്ച കണ്ണൂർ കൊട്ടിയൂർ പാൽച്ചുരം സ്വദേശി ബിബിത ബാലന് സ്വർണ്ണ മെഡൽ. ഇന്ത്യൻ റൗണ്ട് ടീം ഇനത്തിൽ ആണ് ബിബിത ബാലൻ ഉൾപ്പെടുന്ന ടീം സ്വർണ്ണ മെഡൽ നേട്ടം സ്വന്തമാക്കിയത്.അസം റൈഫിൾസ് ടീം ഇന്തോ ടിബറ്റൻ ബോർഡ് പോലീസ് ടീമിനെ 6-0 പരാ ജയപ്പെടിത്തിയാണ് സ്വർണ്ണ മെഡൽ നേട്ടം സ്വന്തമാക്കിയത്. കെ.എം. സപ്ന, എൽ.ടോംതിങ്, ജയശ്രീ ഗഗറായി എന്നിവർ ആണ് മറ്റു ടീം അംഗങ്ങൾ. പാൽച്ചുരത്തെ ഇടമന ഇ.എ. ബാലൻ, ടി.കെ. ലക്ഷ്മി ദമ്പതികളുടെ മകൾ ആണ്. ബിബീഷ് ബാലൻ, സവിത ബാലൻ എന്നിവർ സഹോദരങ്ങൾ ആണ്.

Related posts

*പി എം കിസാന്‍ സമ്മാന്‍ നിധി; ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിലൂടെ*

Aswathi Kottiyoor

‘കേരളീയം’ ലോഗോ തയാറാക്കിയത് ഒറ്റരാത്രികൊണ്ട് ; പ്രതിഫലം വാങ്ങിയിട്ടില്ല ; ബോസ്കൃഷ്ണമാചാരി

Aswathi Kottiyoor

എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡിന്റെ പരിശോധന; 20 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു

Aswathi Kottiyoor
WordPress Image Lightbox