24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ചാവക്കാട് ബാലികയെ പീഡിപ്പിച്ച കേസ്; പ്രതിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ടജീവപര്യന്തം
Uncategorized

ചാവക്കാട് ബാലികയെ പീഡിപ്പിച്ച കേസ്; പ്രതിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ടജീവപര്യന്തം

ബാലികയെ ബാലത്സംഗം ചെയ്ത പ്രതിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ടജീവപര്യന്തം ശിക്ഷ. ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ അലി, കൂട്ടാളി സുബൈദ എന്നവരെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ശിക്ഷിച്ചത്.ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി അന്യാസ് തയ്യിൽ ആണ് പ്രതികളെ കുറ്റക്കാരാണെന്നു കണ്ടെത്തി ശിക്ഷിച്ചത്. വീട്ടിൽ അതിക്രമിച്ച് കയറി ബാലികയെ പലതവണ ബാലത്സംഗം ചെയ്തും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. ഇരട്ട ജീവപര്യന്തം കൂടാതെ ഒന്നാം പ്രതിക്ക് 36 വർഷം കഠിനതടവും 4 ലക്ഷത്തി എൺപതിനായിരം രൂപ പിഴയും, പിഴ അടയ്ക്കാത്ത പക്ഷം 3 വർഷവും 4 മാസവും തടവ് അനുഭവിക്കണം. രണ്ടാം പ്രതിക്ക് ഇരട്ട ജീവപര്യന്തം കൂടാതെ 22 വർഷം തടവും 2 ലക്ഷത്തി മുപ്പത്തയ്യായിരം രൂപ പിഴയും, പിഴ അടക്കാത്ത പക്ഷം രണ്ടര വർഷം കൂടി തടവും അനുഭവിക്കണം

Related posts

സമ്മാന തുക ദുരിതബാധിതർക്ക് കൈമാറി കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ണ വി​ദ്യാ​ര്‍ഥി

Aswathi Kottiyoor

തെരഞ്ഞെടുപ്പ് ഡ്യൂട്ടി: സ്പെഷ്യൽ പോലീസ് ഓഫീസർമാരെ ആവശ്യമുണ്ട്

Aswathi Kottiyoor

തലസ്ഥാനം യുദ്ധക്കളം; കോൺ​ഗ്രസ് നേതാക്കൾ സ്ഥലത്തെത്തി, പിന്നോട്ടില്ലെന്ന് കെ സുധാകരൻ

Aswathi Kottiyoor
WordPress Image Lightbox