23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ‘മാതാപിതാക്കൾക്കിഷ്ടമില്ലെങ്കിൽ പിന്മാറാം’; വിവാ​ഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ വെറുതെവിട്ട് കോടതി
Uncategorized

‘മാതാപിതാക്കൾക്കിഷ്ടമില്ലെങ്കിൽ പിന്മാറാം’; വിവാ​ഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ വെറുതെവിട്ട് കോടതി

നാ​ഗ്പൂർ: മാതാപിതാക്കൾ ബന്ധത്തെ എതിർത്താൽ വിവാഹ വാ​ഗ്ദാനത്തിൽ നിന്ന് പിന്മാറാമെന്നും ബലാത്സംഗ കുറ്റം നിലനിൽക്കില്ലെന്നും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് നിരീക്ഷിച്ചു. വിവാ​ഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് യുവതി നൽകിയ പരാതിയിലായിരുന്നു കോടതിയുടെ നിരീക്ഷണം. കേസിൽ നിന്ന് 31കാരനായ യുവാവിനെ വെറുതെവിട്ടു. ആരോപണ വിധേയനായ യുവാവിന് യുവതിയെ വിവാഹം കഴിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും ലൈം​ഗികതക്കുവേണ്ടിയാണ് വിവാഹവാ​ഗ്ദാനം നൽകിയതെന്നും തെളിയിക്കാൻ രേഖകളൊന്നും പരാതിക്കാരി ഹാജരാക്കിയില്ലെന്നും കോടതി പറഞ്ഞു.

വിവാഹം കഴിക്കാൻ പരാതിക്കാരി മാത്രമാണ് തയാറായതെന്നും കോടതി പറഞ്ഞു. മാതാപിതാക്കൾക്ക് സമ്മതമില്ലാത്തതിനാൽ വിവാഹ വാ​ഗ്ദാനത്തിൽ നിന്ന് യുവാവ് പിന്മാറിയത് ഐപിസി സെക്ഷൻ 375 പ്രകാരമുള്ള കുറ്റകൃത്യമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് മഹേന്ദ്ര ചാന്ദ്വാനി ചൂണ്ടിക്കാട്ടി.

Related posts

അന്ന് സിആർപിഎഫിന് വിമാനം എന്തുകൊണ്ട് നൽകിയില്ല; അന്വേഷണ റിപ്പോർട്ട് പുറത്തുവിടണം’

Aswathi Kottiyoor

ഒന്നും രണ്ടുമല്ല, 13,000 ഒഴിവുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയില്‍വേ; അതിവേഗ നടപടികൾക്ക് നി‍ർദേശം, വിജ്ഞാപനം ഉടൻ

Aswathi Kottiyoor

പാര്‍ലമെന്റ് സുരക്ഷാ വീഴ്ച പ്രതിഷേധം: ലോക്സഭയില്‍ വീണ്ടും നടപടി, 50 എംപിമാരെ കൂടി സസ്പെന്റ് ചെയ്ത് സ്പീക്കര്‍

Aswathi Kottiyoor
WordPress Image Lightbox