24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പത്തനംതിട്ടയിൽ കിണർ വെള്ളം കുടിച്ച പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യം, യുവാവിനെ പിടികൂടി; 15 കിണറിൽ ആസിഡും ഓയിലും
Uncategorized

പത്തനംതിട്ടയിൽ കിണർ വെള്ളം കുടിച്ച പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യം, യുവാവിനെ പിടികൂടി; 15 കിണറിൽ ആസിഡും ഓയിലും

പത്തനംതിട്ട: കൊടുമൺ ഐക്കാട് 15 ഓളം വീടുകളിലെ കിണറ്റിൽ ആസിഡും ഓയിലും ഒഴിച്ച യുവാവിനെ പൊലീസ് പിടികൂടി. പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. മലിനജലം കുടിച്ച ഒരു പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയുടെ ക്രൂരത വ്യക്തമായത്.ഐക്കാട് മണക്കാല മേഖലയിലെ 15 വീടുകളിലെ കിണറുകളിലാണ് പ്രദേശവാസിയായ റിതേഷ് ആസിഡും ഓയിലും ഒഴിച്ചത്. പുലർച്ചെ ഇയാൾ വീടുകളിൽ അതിക്രമിച്ചു കയറി. റബ്ബർ പാൽ സംസ്കരിച്ച് ഷീറ്റാക്കാൻ വീടുകളിൽ സൂക്ഷിച്ചിരുന്ന ആസിഡ് കൈക്കാലാക്കിയാണ് കിണറുകളിൽ ഒഴിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

Related posts

വീണ്ടും ന്യുന മർദ്ദ പാത്തിയും ചക്രവാതചുഴിയും, വടക്കൻ കേരളത്തിൽ മഴ ശക്തമാകും; 4 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

Aswathi Kottiyoor

പ്രവാസി മലയാളിയെ ജോലിസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

കാണാതായ വയോധികയുടെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിനടിയിൽ

Aswathi Kottiyoor
WordPress Image Lightbox