29.1 C
Iritty, IN
September 21, 2024
  • Home
  • Uncategorized
  • ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
Uncategorized

ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

ജില്ലയിലെ മികച്ച ക്ഷീരസംഘങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കണ്ണപുരം ക്ഷീര വ്യവസായ സഹകരണ സംഘം, തലശ്ശേരി ക്ഷീര വ്യവസായ സഹകരണ സംഘം, പിണറായി ക്ഷീരോല്‍പാദക സഹകരണ സംഘം എന്നീ സംഘങ്ങള്‍ക്കാണ് അവാര്‍ഡ്. ഫെബ്രുവരി ആറിന് കണ്ണൂര്‍ ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി ചെറുതാഴത്തു നടക്കുന്ന പൊതു സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഫെബ്രുവരി 5 ന് പിലാത്തറയിലെ ചെറുതാഴം സര്‍വ്വീസ് സഹകരണ ബാങ്ക് അഗ്രി മാര്‍ട്ടില്‍ നടക്കുന്ന ക്ഷീര സഹകാരി സംഗമത്തില്‍ എ പ്ലസ്, എ ഗ്രേഡുകള്‍ ലഭിച്ച ഹരിത സംഘങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.

ജില്ലയിലെ മുഴുവന്‍ ക്ഷീര സഹകരണ സംഘങ്ങളെ ഹരിതവും ശുചിത്വവുമുള്ള സ്ഥാപനങ്ങളാക്കി മാറ്റുന്നത് ലക്ഷ്യമിട്ട ക്യാമ്പയിന്റെ ആദ്യഘട്ടമായ ക്ഷീരസംഘം-ഹരിതസംഘം ക്യാമ്പയിന്‍ സര്‍വ്വെ പൂര്‍ത്തിയായി. 2023 നവംബര്‍ 26 നാണ് സര്‍വ്വെ തുടങ്ങിയത്.ക്ഷീര വികസന വകുപ്പ്, ഹരിത കേരള മിഷന്‍, ശുചിത്വ മിഷന്‍, തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് സര്‍വെ നടത്തിയത്. ക്ഷീര സഹകരണ സംഘങ്ങള്‍ ശുചിത്വവും ഹരിതവുമായ സ്ഥാപനങ്ങളായി മാറ്റുന്നതിനുള്ള വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നേരത്തേ ക്ഷീര സംഘങ്ങള്‍ക്ക് നല്കിയിരുന്നു.

പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണം, ക്ഷീര സ്ഥാപന ശുചിത്വം, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കിയിരുന്നത്. നേരിട്ടുള്ള പരിശോധനയില്‍ ലഭിക്കുന്ന സ്‌കോറിന്റെ അടിസ്ഥാനത്തില്‍ സംഘങ്ങള്‍ക്ക് എ പ്ലസ് ,എ, ബി,എന്നീ ഗ്രേഡുകളാണ് നല്‍കിയത്.

Related posts

♦️കേരളത്തിലെ നാല് ജില്ലകളിൽ കുറച്ചു വർഷങ്ങൾ കൂടി കഴിഞ്ഞാൽ കിണറുകളിൽ വെള്ളം കാണില്ല.

Aswathi Kottiyoor

ഗതാഗതം നിരോധിച്ചു

Aswathi Kottiyoor

‘അനുവാദമില്ലാതെ നടിയുടെ നഗ്നത ഷൂട്ട് ചെയ്തു, സീൻ ഒഴിക്കാൻ വഴങ്ങിക്കൊടുക്കാൻ പറഞ്ഞു’; ഹേമകമ്മിറ്റി റിപ്പോർട്ട്

Aswathi Kottiyoor
WordPress Image Lightbox