24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മഴ വരുന്നേ… പ്രവചനം കൃത്യം, തിരുവനന്തപുരത്ത് മഴ തുടങ്ങി; വരും മണിക്കൂറിൽ ഇടിമിന്നൽ, മഴ സാധ്യത
Uncategorized

മഴ വരുന്നേ… പ്രവചനം കൃത്യം, തിരുവനന്തപുരത്ത് മഴ തുടങ്ങി; വരും മണിക്കൂറിൽ ഇടിമിന്നൽ, മഴ സാധ്യത

തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന തലസ്ഥാന ജില്ലക്ക് ആശ്വാസമായി മഴ തുടങ്ങി. ഇന്ന് തിരുവനന്തപുരത്ത് മഴക്കും ഇടിമിന്നലിനും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ പ്രവചിച്ചിരുന്നു. കാലവസ്ഥ വകുപ്പിന്‍റെ പ്രവചനം പോലെ തലസ്ഥാനത്തെ ചിലയിടങ്ങളിൽ ഉച്ചക്ക് ശേഷം മഴ തുടങ്ങിയിട്ടുണ്ട്. വരും മണിക്കൂറിലും തിരുവനന്തപുരം ജില്ലയിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Related posts

ആറളം ഫാമിലെ മുഴുവൻ ഫാം ഓഫീസുകളും ഉപരോധിച്ച് സമരം

ഹിസാര്‍ സ്വദേശിയുടെ ആത്മഹത്യ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ജോഗീന്ദർ ശർമയ്‌ക്കെതിരെ കേസ്

Aswathi Kottiyoor

തൃശൂരിൽ KSRTC ബസും ലോറിയും കൂട്ടിയിടിച്ചു; 12 പേർക്ക് പരുക്ക്, 2 പേരുടെ നില ഗുരുതരം

Aswathi Kottiyoor
WordPress Image Lightbox