24.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കുന്നംകുളത്ത് ആനയിടഞ്ഞു, രണ്ടാം പാപ്പാന്റെ പിന്നാലെയോടി; ഒന്നാം പാപ്പാനെ കണ്ടപ്പോൾ ശാന്തനായി
Uncategorized

കുന്നംകുളത്ത് ആനയിടഞ്ഞു, രണ്ടാം പാപ്പാന്റെ പിന്നാലെയോടി; ഒന്നാം പാപ്പാനെ കണ്ടപ്പോൾ ശാന്തനായി

തൃശ്ശൂര്‍: കുന്നംകുളം ചൊവ്വന്നൂരിൽ ആനയിടഞ്ഞു. പ്രദേശത്തെ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് എത്തിച്ച ആന ചൊവ്വന്നൂർ വിളക്കും തറക്ക് സമീപത്ത് വച്ച് രാവിലെ എട്ടരയോടെയാണ് ഇടഞ്ഞത്. കടയ്ക്കച്ചാൽ ഗണേശൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. വിളക്കുംതറക്ക് സമീപത്ത് വെച്ച് രണ്ടാം പാപ്പാന് നേരെ ആന ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടിരക്ഷപ്പെട്ടു. ജീവനും കൊണ്ടോടിയ രണ്ടാം പാപ്പാൻ സമീപത്തെ വീട്ടിൽ അഭയം തേടി. ഇതോടെ പാപ്പാൻ കയറിയ വീടിനു മുൻപിൽ ആന ഏറെനേരം നിലയുറപ്പിച്ചു. ഈ സമയത്ത് ആനയുടെ ഒന്നാം പാപ്പാൻ ഇവിടെയുണ്ടായിരുന്നില്ല. പിന്നീട് വിവരമറിഞ്ഞ് ഒന്നാം പാപ്പാനെ നാട്ടുകാര്‍ സ്ഥലത്തെത്തിച്ചു. ഒന്നാം പാപ്പാനെ കണ്ടതോടെ ആന ശാന്തനാവുകയായിരുന്നു.

Related posts

രാമയണവും മഹാഭാരതവും സാങ്കൽപികമെന്ന് പഠിപ്പിച്ച കോൺവെന്റ് സ്കൂൾ അധ്യാപികയെ പിരിച്ചുവിട്ടു

Aswathi Kottiyoor

അശ്വതി അച്ചു, അനുശ്രീ അനു..; പൊലീസുകാരും ഹണി ട്രാപ്പിൽ, തട്ടിപ്പിന് മറ്റു പെൺകുട്ടികളുടെ ഫോട്ടോയും

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി, ആർപ്പൂക്കര സ്വദേശികളെ കാപ്പ ചുമത്തി നാടുകടത്തി

Aswathi Kottiyoor
WordPress Image Lightbox