25.4 C
Iritty, IN
June 2, 2024
  • Home
  • Uncategorized
  • സ്വപ്നം കണ്ട ജോലിക്കായി വിമാനം കയറി; എന്നാൽ കാത്തിരുന്നത് ദുരിതത്തിൻറെ നാളുകൾ, തുണയായി കേളി കുടുംബവേദി
Uncategorized

സ്വപ്നം കണ്ട ജോലിക്കായി വിമാനം കയറി; എന്നാൽ കാത്തിരുന്നത് ദുരിതത്തിൻറെ നാളുകൾ, തുണയായി കേളി കുടുംബവേദി

റിയാദ്: അസുഖത്തെ തുടർന്ന് ജോലിയിൽ തുടരാൻ കഴിയാതിരുന്ന കൊച്ചി സ്വദേശിനി കേളി കുടുംബവേദിയുടെ ഇടപെടലിൽ നാടണഞ്ഞു. ഏഴുമാസം മുമ്പാണ് നേഴ്‌സിംഗ് ജോലിക്കായി മാൻപവർ കമ്പനിയുടെ വിസയിൽ ബിജി ദമാമിൽ എത്തിയത്. ആദ്യ മൂന്ന് മാസം ദാമിൽ ജോലി ചെയ്യുകയും തുടർന്ന് അൽഖർജ് യൂണിറ്റിലേക്ക് മാറുകയുമായിരുന്നു. ഒരു മാസത്തെ ജോലിക്ക് ശേഷം ശാരീരിക അസ്വസ്ഥതകൾ കാരണം കൃത്യമായി ജോലിക്ക് ഹാജരാകാൻ കഴിയാത്ത അവസ്ഥ വന്നു.

തുടർച്ചയായി അവധി എടുക്കുന്നതിനാൽ കമ്പനി മെഡിക്കൽ ആനുകൂല്യങ്ങൾ പോലും നൽകാതിരിക്കുകയും ശമ്പളം ലഭിക്കാത്തതിനാൽ ഭക്ഷണത്തിനും, മരുന്നിനും ബുദ്ധിമുട്ടുന്ന അവസ്ഥയിലും ആയതിനെ തുടർന്നാണ് സുഹൃത്തുക്കൾ മുഖേന കേളി കുടുംബവേദിയുമായി ബന്ധപ്പെടുന്നത്. കുടുംബവേദി വിഷയത്തിൽ ഇടപെടുകയും എംബസിയിൽ വിവരങ്ങൾ ധരിപ്പിച്ചശേഷം കമ്പനിയുമായി സംസാരിക്കുകയും ചെയ്തു. രണ്ടു വർഷത്തെ തൊഴിൽ കരാർ പൂർത്തിയാക്കാത്തതിനാൽ കമ്പനിക്ക് ചെലവായ സാമ്പത്തികം നൽകണമെന്നും അല്ലാത്ത പക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. കുടുംബവേദി പ്രവർത്തകർ ആവശ്യമായ ചികിത്സാ സൗകര്യങ്ങളും ഭക്ഷണത്തിനുള്ള ഏർപ്പാടുകളും ചെയ്തു നൽകി.

Related posts

ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ രാജ്യസഭയിലേക്ക്

Aswathi Kottiyoor

നാളെ ഇടുക്കിയിൽ ഓറഞ്ച് അലർട്ട്, 9 ജില്ലകളിൽ യെല്ലോ, ഇടിമിന്നൽ ജാഗ്രത വേണം; നവംബർ 6 വരെ മഴ കനക്കും

Aswathi Kottiyoor

സാമ്പത്തിക സർവേ; പ്രതീക്ഷ 8 -8.5 ശതമാനം ജിഡിപി വളർച്ച

Aswathi Kottiyoor
WordPress Image Lightbox