27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ജയ് ഷാക്ക് മൂന്നാമൂഴം; വീണ്ടും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ്
Uncategorized

ജയ് ഷാക്ക് മൂന്നാമൂഴം; വീണ്ടും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ്

ബാലി: ബിസിസിഐ സെക്രട്ടറി ജയ് ഷായെ വീണ്ടും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഐകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്. ഒരു വര്‍ഷത്തേക്കാണ് ജയ് ഷായുടെ കാലാവധി നീട്ടി നല്‍കിയത്. ശ്രീലങ്കന്‍ ക്രിക്കറ്റ് പ്രസിഡന്‍റ് ഷമ്മി സില്‍വയാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും ജയ് ഷായുടെ പേര് നിര്‍ദേശിച്ചത്.

2021 ജനുവരിയിലാണ് ജയ് ഷാ ആദ്യമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ പ്രസിഡന്‍റായത്. രണ്ട് വര്‍ഷത്തേക്കായിരുന്നു കാലാവധി. 2023ല്‍ ഒരു വര്‍ഷത്തേക്ക് കൂടി വീണ്ടും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലയളവില്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ വിജയകരമായ മുന്നോട്ടുപോക്കിന് ജയ് ഷാ നിര്‍ണായക സംഭാവനകളാണ് നല്‍കിയതെന്ന് ഷമ്മി സില്‍വ പറഞ്ഞു. ജയ് ഷാ ചുമതലയേറ്റശേഷം ഏഷ്യാ കപ്പ് ടി20 ഫോര്‍മാറ്റിലും ഏകദിന ഫോര്‍മാറ്റിലും വിജയകരമായി പൂര്‍ത്തിയാക്കി. ഇതിന് പുറമെ അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍, കംബോഡിയ, ചൈന, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ ക്രിക്കറ്റിന് പ്രചാരം കൊടുക്കുന്നതിനായുള്ള നടപടികളും കൈക്കൊണ്ടുവെന്നും ഷമ്മി സില്‍വ പറഞ്ഞു.

Related posts

രാജവെമ്പാലയെ പിടികൂടി

Aswathi Kottiyoor

ഡോ.വന്ദനയെ കുത്തിവീഴ്ത്തിയ ആശുപത്രിയില്‍ സന്ദീപ് വീണ്ടുമെത്തി; എല്ലാം വിവരിച്ചു

Aswathi Kottiyoor

നിര്‍ത്തിയിട്ട കാറിന് നേരെ വെടിവെപ്പ്; 28കാരി മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

Aswathi Kottiyoor
WordPress Image Lightbox