24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • പാലക്കാട്ട് ബാറിൽ വെടിവെപ്പ്, മാനേജർക്ക് വെടിയേറ്റു
Uncategorized

പാലക്കാട്ട് ബാറിൽ വെടിവെപ്പ്, മാനേജർക്ക് വെടിയേറ്റു

പാലക്കാട്: ആലത്തൂരിൽ ബാറിൽ വെടിവെപ്പ്. ഇന്നലെ രാത്രിയുണ്ടായ സംഭവത്തിൽ മാനേജർ രഘുനന്ദന് വെടിയേറ്റു. സംഭവത്തിൽ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാവശ്ശേരിയിൽ ആറ് മാസം മുമ്പ് ആരംഭിച്ച ബാറിലാണ് വെടിവെപ്പുണ്ടായത്. മദ്യപിക്കാനെത്തിയ ആളുകളും മാനേജറും തമ്മിലുണ്ടായ സംഘ‍ര്‍ഷമാണ് വെടിവെപ്പിൽ കലാശിച്ചത്. മോശം സ‍ര്‍വീസെന്ന പേരിലാണ് ത‍ര്‍ക്കമുണ്ടായത്. എയ‍ര്‍ പിസ്റ്റളുപയോഗിച്ചാണ് വെടിയുതി‍ര്‍ത്തതെന്നാണ് വിവരം. അറസ്റ്റിലായവരിൽ നാല് പേര്‍ കഞ്ചിക്കോട് സ്വദേശികളാണ്. ആസൂത്രണം ചെയ്ത് നടത്തിയ സംഘ‍ര്‍ഷമാണോ എന്നതിലടക്കം പൊലീസ് അന്വേഷണം ആരംഭിച്ചു.

Related posts

‘മദ്യവില കൂട്ടേണ്ടി വരും, ബെവ്ക്കോ നഷ്ടത്തിലേക്ക് പോകാൻ സാധ്യത’, ‘ഗ്യാലനേജ് ഫീസി’ൽ മന്ത്രിക്ക് എംഡിയുടെ കത്ത്

Aswathi Kottiyoor

ബാറിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ; സ്ഥലത്തെത്തിയ പൊലീസുകാരെ ആക്രമിച്ചു, അറസ്റ്റ്

Aswathi Kottiyoor

കന്നി വോട്ട് ചെയ്‌ത് ഷോംബന്‍ ഗോത്ര വിഭാഗക്കാര്‍; പോളിംഗ് ആവേശത്തില്‍ ആന്തമാൻ നിക്കോബാർ ദ്വീപുകളും

Aswathi Kottiyoor
WordPress Image Lightbox