25.2 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • മലയാളിക്ക് അപൂര്‍വ്വ നേട്ടം; ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ സൈബര്‍ സെക്യൂരിറ്റി സമിതി ചെയര്‍മാനായി സുഹൈര്‍
Uncategorized

മലയാളിക്ക് അപൂര്‍വ്വ നേട്ടം; ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ സൈബര്‍ സെക്യൂരിറ്റി സമിതി ചെയര്‍മാനായി സുഹൈര്‍

ദുബൈ: ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് രൂപീകരിച്ച സൈബര്‍ സെക്യൂരിറ്റി സമിതിയുടെ ആദ്യ ചെയര്‍മാനായി മലയാളിയെ തെരഞ്ഞെടുത്തു. കോഴിക്കോട് ചേന്ദമംഗല്ലൂര്‍ സ്വദേശി സുഹൈറിനാണ് അപൂര്‍വ്വ നേട്ടം. വി​വി​ധ സൈ​ബ​ർ സെ​ക്യൂ​രി​റ്റി സ്ഥാ​പ​ന​ങ്ങ​ളെ​യും വി​ദ​ഗ്ധ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് നടത്തിയത്.സൈബര്‍ സുരക്ഷ ശക്തമാക്കുക, സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ദുബൈ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരിക എന്നീ ലക്ഷ്യത്തോടെ തുടങ്ങിയ ദുബൈ ചേംബര്‍ ഓഫ് കൊമേഴ്സ് രൂപീകരിച്ചതാണ് ഈ സമിതി. ദുബായിലും കോഴിക്കോടുമായി പ്രവർത്തിക്കുന്ന ‘വേറ്റിൽകോർപ്പ്’ എന്ന സൈബർ സെക്യൂരിറ്റി സ്റ്റാർട്ടപ്പിന്റെ സ്ഥാപകനും സി.ഇ.ഒ.യുമാണ് സുഹൈർ.

2018ലാണ് വാ​റ്റി​ൽ​കോ​ർ​പ് സ്ഥാപിച്ചത്. അ​ഡ്നോ​ക്, അ​ബൂ​ദ​ബി നാ​ഷ​ണ​ൽ ഹോ​ട്ട​ൽ​സ്, എ​മി​രേ​റ്റ്സ് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ, ഓ​റ​ഞ്ച് മൊ​ബൈ​ൽ​സ്, കു​ക്കി​യെ​സ്, ടൊ​യോ​ട്ട തു​ട​ങ്ങി പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ വാ​റ്റി​ൽ​കോ​ർ​പ് സേ​വ​നം ചെ​യ്തി​ട്ടു​ണ്ട്.

Related posts

പൊലീസുകാരനെ ചെരുപ്പൂരി തല്ലി യുവതി, തിരിച്ച് ചവിട്ടും തള്ളും, പട്ടാപ്പകൽ നടുറോഡിൽ അടിപിടി വൈറൽ

Aswathi Kottiyoor

ബംഗാളിലെ ബുദ്ധദേവിനെപ്പോലെ കേരളത്തിൽ പിണറായി വിജയൻ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകും:ചെറിയാന്‍ ഫിലിപ്പ്

Aswathi Kottiyoor

ഇന്ത്യയിലെ ഒരു പ്രദേശത്തെ പാകിസ്ഥാനെന്ന് വിളിക്കാനാവില്ലെന്ന് സുപ്രീംകോടതി; ഖേദം പ്രകടിപ്പിച്ച് ജഡ്ജി

Aswathi Kottiyoor
WordPress Image Lightbox