ഇതിന് പിന്നാലെയാണ് സ്കൂളിന്‍റെ പ്രിൻസിപ്പലും കോട്ടയം സ്വദേശിയുമായ തോമസ് ചെറിയാൻ, കണ്ടാൽ അറിയുന്ന മറ്റൊരു ജീവനക്കാരന്‍ എന്നിവരെ പ്രതിയാക്കി പൊലീസ് കേസെടുത്തത്. സംഭവത്തിൽ രണ്ട് ആയമാരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. കുട്ടിയുടെ മരണത്തിൽ സ്കൂൾ അധികൃതർക്കെതിരെ വിമർശനവുമായി ജിയന്നയുടെ കുടുംബം രംഗത്തെത്തിയിരുന്നു.
സ്കൂള്‍ അധികൃതരുടെ അലംഭാവമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കുടുംബം ആരോപിച്ചു. കുട്ടികളെ നോക്കാൻ രണ്ട് ആയമാരുണ്ടായിരുന്നിട്ടും കുട്ടി എങ്ങനെയാണ് കെട്ടിടത്തിന് മുകളിലെത്തിയതെന്നാണ് കുടുംബം ഉന്നയിക്കുന്ന സംശയം. കെട്ടിടത്തിന് മുകളിൽ നിന്ന് കുട്ടി വീണിട്ടും അടുത്തുള്ള ക്ലിനിക്കിൽ മാത്രമാണ് കുട്ടിയെ എത്തിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചില്ലെന്നും വീട്ടുകാർ ഇടപെട്ട് എത്തിക്കുമ്പോഴേക്കും കുട്ടിയുടെ ആരോഗ്യനില വഷളായെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് സ്കൂൾ പ്രിൻസിപ്പലിനെയും ജീവനക്കാരെയും പ്രതി ചേർത്ത് കേസെടുത്തത്.